BREAKING NEWS

കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിയുമോയെന്ന ഭയം, കാമുകന്റെ സഹായത്തോടെ ഉറക്ക​ഗുളിക കൊടുത്ത് ഭർത്താവിനേയും കുടുംബത്തേയും വക വരുത്താനുള്ള ശ്രമം പൊളിച്ചടുക്കി ഭർത്താവ്, യുവതി അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: തന്റെ കാമുകനുമായുള്ള ബന്ധം ഭർത്താവ് കണ്ടെത്തുമോയെന്ന ഭയത്തിൽ ഭർത്താവിനേയും വീട്ടുകാരേയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ഇവരെ ഭക്ഷണത്തിൽ അളവിൽ കവിഞ്ഞ ഉറക്കഗുളിക കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച 33 കാരി ചൈത്രയാണ് അറസ്റ്റിലായത്. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യയും രണ്ട് ആൺകുട്ടികളുടെ അമ്മയായ യുവതി കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തതെന്ന് പോലീസ് പറഞ്ഞു. 11 വർഷം മുമ്പായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം.

യുവതിയുടേയും കാമുകന്റേയും കൊലപാതക ശ്രമം കൈയോടെ ഭർത്താവ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നിസാര കാര്യങ്ങൾക്കു പതിവായി വഴക്കുകൾ ഉണ്ടായതോടെ ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സമയത്ത്, പുനീത് എന്നൊരാളുമായി ചൈത്രയ്ക്കു ബന്ധമുണ്ടായിരുന്നു. എന്നാൽ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയും അവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്ത്. എന്നാൽ, പിന്നീട് ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്ന മറ്റൊരു യുവാവുമായി ബന്ധം സ്ഥാപിക്കുകയിരുന്നു.

പിന്നീട് യുവതി കാമുകനായ ശിവുവിനൊപ്പം ഒരുമിച്ചു താമസിക്കാനാണു ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണു വിവരം. ഇതിനിടയിൽ ശിവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് ചൈത്രയെ കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026