LATEST UPDATES

രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭർത്താവിനെ രണ്ടു ഭാര്യമാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി..!!, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.., കൊലപാതകം ഭ‌‌ർത്താവിൻ്റെ നിരന്തര ഉപദ്രവം സഹിക്കാനാവാതെ…

· · 1 min read
Share: Copied!

ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭർത്താവിനെ രണ്ട് ഭാര്യമാർ ചേർന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചെത്തി ഭാര്യമാരെ തല്ലുന്നത് സ്ഥിരമായിരുന്നു. രണ്ട് മാസം മുൻപാണ് കൊല്ലപ്പെട്ട കല്യ തൻറെ രണ്ടാം ഭാര്യയുടെ അമ്മയെ കൊല്ലുന്നത്. മദ്യലഹരിയുടെ പുറത്തായിരുന്നു കൊലപാതകം.

60 കാരിയായ അമ്മയെ കൊലപ്പെടുത്തിയ ഇയാൾ ഗ്രാമത്തിൽ നിന്ന് ഓടിപ്പോയി ഒളിവിൽ താമസിക്കുകയായിരുന്നു. എന്നാൽ ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ നാട്ടുകാരേയും രണ്ട് ഭാര്യമാരേയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച ഗ്രാമത്തിലെത്തിയ ഇയാൾ ഭാര്യമാരുമായി തർക്കമുണ്ടായി. പണം ആവശ്യപ്പെട്ടായിരുന്നു തർക്കം. തൻറെ ആവശ്യം നടന്നില്ലെങ്കിൽ കൊന്നുകളയുമെന്നും കല്യ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് ഭാര്യമാരും ചേർന്ന് ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ടുപേരും ചേർന്ന് മൃതശരീരം അടുത്തുള്ള ഒരു കനാലിൽ വലിച്ചെറിയുകയും ചെയ്തു. പിന്നീട് മൃതശരീരം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026