BREAKING NEWS

2027 വരെ മുഖ്യമന്ത്രിയായി തുടരും, 2028ൽ ഡി കെ മുഖ്യമന്ത്രി സ്ഥാനാർത്ഥി: പരിഹാര നിർദ്ദേശവുമായി സിദ്ധരാമയ്യ

· · 1 min read
Share: Copied!

ബെംഗളൂരു: ഒരു വർഷം കൂടി മുഖ്യമന്ത്രിയായി തുടരാനും 2027ൽ സ്ഥാനം ഒഴിയാനുമുള്ള ഫോർമുല ഡി കെ ശിവകുമാറിന് മുന്നിൽ സിദ്ധരാമയ്യ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പദവിയിൽ എട്ട് വർഷമെന്ന റെക്കോർഡ് പൂർത്തീകരിക്കാൻ അനുവദിക്കണമെന്നും സിദ്ധരാമയ്യ ഡി കെ ശിവകുമാറിനോട് ആവശ്യപ്പെടും. 2028ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കാമെന്ന വാ​ഗ്ദാനവും സിദ്ധരാമയ്യ മുന്നോട്ട് വയ്ക്കും. ഡി കെ ശിവകുമാറിന് ഇപ്പോഴുണ്ടായിരിക്കുന്ന അസംതൃപ്തി പരിഹരിക്കാൻ ഡി കെ പക്ഷത്തെ കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം കൊടുക്കാനും സിദ്ധരാമയ്യ തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

ഹൈക്കമാൻഡിൻ്റെ നിർ‌ദ്ദേശാനുസരണം ഇന്ന് രാവിലെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കൂടിക്കാഴ്ച നടത്തും. പ്രഭാതഭക്ഷണയോ​ഗത്തിനായി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേയ്ക്ക് എത്തും. ‘ഹൈക്കമാൻഡ് ഡി കെ ശിവകുമാറിനെ വിളിച്ചിരുന്നു. അവർ എന്നെയും ബന്ധപ്പെട്ടിരുന്നു. ഇരുവരോടും നേരിട്ട് സംസാരിക്കാനാണ് പറഞ്ഞത്. അതിനാലാണ് ഞാൻ അദ്ദേഹത്തെ പ്രാതലിന് ക്ഷണിച്ചിരിക്കുന്നത്. ഞങ്ങൾ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ പ്രതികരണം.

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026