LATEST UPDATES

ഒരേ ദിവസം രണ്ടിടത്ത് ആനക്കലിയിൽ ഒടുങ്ങിയത് രണ്ട് ജീവനുകൾ… വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, കൂടെയുണ്ടായിരുന്ന ഭാര്യയെ കണ്ടെത്താനായില്ല

· · 1 min read
Share: Copied!

കല്പറ്റ/ ഇടുക്കി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഒരുജീവൻ കൂടി പൊലിഞ്ഞു. ഇതോടെ ഒരേ ദിവസം രണ്ടിടത്ത് രണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വയനാട് നൂൽപ്പുഴയിലാണ് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45)വിനെയാണ് കാട്ടാന കൊലപ്പെടപെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് കടയിൽപോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ് സൂചന. എന്നാൽ, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മനുവിന്റെ മൃതദേഹത്തിനരികിൽ നിന്ന് ഭാര്യ ഉപയോ​ഗിച്ചതെന്നു കരുതുന്ന ഷാൾ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേർന്ന വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട​ന്ന​തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കും.

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ്, തിരികെ ജീവിതത്തിലേക്ക്; ദിവസങ്ങള്‍ക്കിപ്പുറം പവിത്രൻ മരണത്തിന് കീഴടങ്ങി

അതേ സമയം തിങ്കളാഴ്ച വൈകീട്ടാണ് സമീപത്ത് കുളിക്കാൻ പോകുന്നതിനിടെ പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ(45)യെ കാട്ടാന ആക്രമിച്ചത്. ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നുപോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്നുകിടക്കുന്ന മേഖലയാണിത്.

കാട്ടാന ആക്രമണം: സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ഉറപ്പ് നല്‍കി കളക്ടര്‍

ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻപാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്. സോഫിയയുടെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം നൽകും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കാട്ടാനയുടെ ഭീഷണിയിൽ‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ മൃതദേഹവുമായി പ്രതിഷേധം നടത്തുകയായിരുന്ന നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റി. ഇതോടെ കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയെണ്ണം എട്ടായി.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026