BREAKING NEWS

ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

· · 1 min read
Share: Copied!

ലഖ്‌നൗ: ഭർത്താവിന് കാപ്പിയിൽ ഉറക്കമരുന്നു കലർത്തി നൽകിയ ശേഷം കത്തികൊണ്ട് സ്വകാര്യഭാഗത്ത് യുവതി കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച, ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി ആക്രമിച്ചതെന്നാണ് വിവരം. ലിസാദി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സൈയ്ദ് ഗാർഡനിലെ താമസക്കാരാണ് യുവതിയും ഭർത്താവും.

മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ താനൊരുങ്ങുന്നതായി ഭാര്യ സംശയിച്ചിരുന്നെന്ന് യുവാവ് പറഞ്ഞു. ഭാര്യക്ക് തന്നെ സംശയമായിരുന്നെന്നും യുവാവ് കൂട്ടിച്ചേർത്തു. സംഭവദിവസം, ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും പിന്നാലെ യുവതി, ഭർത്താവിന് കാപ്പിയുണ്ടാക്കി അതിൽ ഉറക്കമരുന്നു കലർത്തി നൽകി കുടിപ്പിക്കുകയും ചെയ്തു.

ഭർത്താവ് ബോധരഹിതനായതോടെ സ്വകാര്യഭാഗത്ത് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ നിലവിളികേട്ട് സ്ഥലത്തേക്ക് അമ്മയും സഹോദരിയും ഓടിയെത്തി. എന്നാൽ ഇതിനകം തന്നെ ഭാര്യ സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026