BREAKING NEWS

മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു, പിന്നീട് വിദ്യാർത്ഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു, 24 കാരിയായ സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ

· · 1 min read
Share: Copied!

മുംബൈ: മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത 24 കാരിയായ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണു മരിച്ചതു ശാന്തനുവാണെന്നു പൊലീസ് കണ്ടെത്തിയത്. തുടർന്ന്, ലോക്കൽ ക്രൈംബ്രാഞ്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണു നിധി പിടിയിലായത്.

അമിതമായി മദ്യപിച്ചിരുന്ന ശാന്തനുവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായിരുന്ന നിധി 13നു രാത്രിയാണു കൊലപാതകം നടത്തിയത്. തുടർന്ന്, മൃതദേഹം ഉപേക്ഷിക്കാനായി 3 ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ നാലുപേരും കൂടിയാണ് ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളിയത്. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026