BREAKING NEWS

ട്രംപ് രാജാവല്ല, എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യുക. ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, അമേരിക്കയെ നിന്ദിക്കുന്ന റാലിയെന്ന് ആരോപണം

· · 1 min read
Share: Copied!

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയിലുടനീളം വ്യാപകപ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധിപേര്‍ പങ്കെടുത്തെങ്കിലും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ് തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായി നിരത്തിലിറങ്ങി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.

‘ജനാധിപത്യം രാജവാഴ്ചയല്ല’ , ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘ട്രംപ് രാജാവല്ല’, ‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിലുടനീളം ഉയര്‍ന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വിവിധ നഗരങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പോലീസ് നിരീക്ഷണം നടത്തിയിരുന്നു.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.അതേസമയം, ‘നോ കിങ്‌സ്’ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ തീവ്ര ഇടത് ഗ്രൂപ്പായ ‘ആന്റിഫ മൂവ്‌മെന്റു’മായി ബന്ധമുള്ളവരാണെന്നാണ് ട്രംപിന്റെയും അനുയായികളുടെയും ആരോപണം. ഇവര്‍ നടത്തുന്നത് അമേരിക്കയെ നിന്ദിക്കുന്ന റാലിയാണെന്നും അവർ ആരോപിച്ചിരുന്നു.

BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026
BREAKING NEWS
നരഹത്യയ്ക്ക് കേസെടുക്കണം... ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം, കടം പൂര്‍ണമായും എഴുതി തള്ളണമെന്ന് നാട്ടുകാര്‍ , പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും
16 Nov 2026
BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026