BREAKING NEWS

ഭീ​ക​ര​രെ പിടിക്കാൻ വഴികാട്ടിയായത് ടൈസൺ, പിടിവീഴുമെന്ന് മനസിലായതോടെ അവർ അവന് നേരെ നിറയൊഴിച്ചു, മുറിവു പറ്റിയ കാലുമായി അവൻ കുരച്ചുകൊണ്ട് അവർക്ക് നേരെ ചാടി… മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ക്കാ​ൻ സൈ​ന്യ​ത്തെ സ​ഹാ​യി​ച്ച​ത് ഒരു നാ​യ!! ​ആരാണ് സൈന്യത്തിൽ ടൈസൺ?

· · 1 min read
Share: Copied!

കി​ഷ്ത്വാ​ർ: ജമ്മു കാഷ്മീരിലെ കി​ഷ്ത്വാ​റി​ലെ ഇ​ട​തൂ​ർ​ന്ന വ​ന​മേ​ഖ​ല​യി​ൽ സൈന്യവുമായി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ടൈ​സ​ൺ എ​ന്ന സൈ​നി​ക നാ​യ​യു​ടെ അ​സാ​മാ​ന്യ ധീ​ര​ത. ഏ​റ്റു​മു​ട്ട​ലി​ൻറെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഭീകരരുടെ വെ​ടി​യേ​റ്റി​ട്ടും പി​ൻ​മാ​റാ​തെ കൃ​ത്യ​മാ​യ സ്ഥാ​നം സൈ​ന്യ​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ടൈ​സ​ൺ ആശുപത്രിയിൽ ചികിത്സയിലാണ്.

2 പാ​രാ സ്പെ​ഷ്യ​ൽ ഫോ​ഴ്‌​സി​ലെ അം​ഗ​മാ​യ ടൈ​സ​ൺ, ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ടി​ന് നേ​രെ സൈ​ന്യ​ത്തെ ന​യി​ക്കു​ക​യാ​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ സൈന്യത്തിൽ നിന്ന് രക്ഷനേടാൻ ഭീ​ക​ര​ർ നായയ്ക്കു നേരെ വെ​ടി​യു​തി​ർ​ത്തു. ആ​ദ്യ​ത്തെ വെ​ടി​യു​ണ്ട ടൈ​സ​ൻറെ കാ​ലി​ലാ​ണ് കൊ​ണ്ട​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടും ടൈ​സ​ൺ കു​ര​ച്ചു​കൊ​ണ്ട് ഭീ​ക​ര​ർ​ക്ക് നേ​രെ കു​തി​ക്കു​ക​യും അ​വ​രു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം സൈ​നി​ക​ർ​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സൈ​ന്യ​ത്തി​ന് ഭീ​ക​ര​രെ വ​ള​യാ​നും മൂ​ന്ന് പേ​രെ​യും വ​ധി​ക്കാ​നും സാ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ന് ശേ​ഷം ടൈ​സ​ണെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ഉ​ധം​പൂ​രി​ലെ സൈ​നി​ക വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ടൈ​സ​ൻറെ നി​ല ഇ​പ്പോ​ൾ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് നായ ഇപ്പോഴും.

ആരാണ് സൈന്യത്തിൽ ടൈസൺ

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചത്രൂ പ്രദേശത്ത് നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ വെടിയേറ്റിട്ടും മുന്നേറ്റം തുടർന്നു സുരക്ഷാസേനയ്ക്ക് നിർണായക സഹായം നൽകിയ സൈനിക നായ ടൈസൺ ഇന്ത്യൻ സൈന്യത്തിന്റെ 2 പാര (സ്പെഷ്യൽ ഫോഴ്സ്) യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്ന പരിശീലനം ലഭിച്ച ജർമ്മൻ ഷെപ്പേർഡ് ആണ്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി–I’ന്റെ ഭാഗമായി കാടുകൾ നിറഞ്ഞ മലനിരകളിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താനായിരുന്നു തിരച്ചിൽ. ഈ വേളയിലാണ് ടൈസൺ ഭീകരർ ഒളിപ്പിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.

ഇതിനിടെ നായ മണത്ത് സ്ഥാനം സ്ഥിരീകരിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയും ടൈസണിന്റെ കാലിൽ വെടിയേൽക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റിട്ടും പിന്നോട്ടില്ലാതെ മുന്നോട്ട് നീങ്ങിയ ടൈസൺ ഭീകരരുടെ കൃത്യമായ സ്ഥാനം സൈന്യത്തിന് തിരിച്ചറിയാൻ സഹായിച്ചു.

ഈ നിർണ്ണായക ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്നീ സംയുക്ത സേനകൾ ചേർന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ബന്ധമുള്ള മൂന്ന് ഭീകരരെ വധിച്ചു. വധിക്കപ്പെട്ടവരിൽ രണ്ടുവർഷത്തോളമായി പ്രദേശത്ത് സജീവമായിരുന്ന സൈഫുള്ള എന്ന ഭീകരനും ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് നിന്ന് രണ്ട് AK-47 തോക്കുകളും വെടിക്കോപ്പുകളും ഉൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തു.

അതേസമയം മലയോര മേഖലകളിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച സൈനിക നായ്ക്കൾ നിർണായക പങ്ക് വഹിക്കുന്നതായും മനുഷ്യ സൈനികരെപ്പോലെ തന്നെ അപകട സാധ്യതകൾ നേരിടുന്ന ഇവരെ സമാന ബഹുമാനത്തോടെ പരിചരിക്കുന്നതായും സൈന്യം വ്യക്തമാക്കി.

2024ൽ സമാനമായ ഏറ്റുമുട്ടലിനിടെ സൈനികരെ സംരക്ഷിക്കവേ വീരമൃത്യു വരിച്ച ‘ഫാന്റം’ എന്ന മറ്റൊരു സൈനിക നായയേയും അധികൃതർ അനുസ്മരിച്ചു. ‘ഓപ്പറേഷൻ ട്രാഷി–I’ ഈ വർഷം ജനുവരിയിൽ ആരംഭിച്ചതാണ്. ചത്രൂ, സോന്നാർ, ഡോൾഗാം, ദിച്ഛാർ എന്നീ വനമേഖലകളിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളെ തകർക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026