BREAKING NEWS

വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

· · 1 min read
Share: Copied!

വാഷിങ്ടൺ: ലോക ശ്രദ്ധ മുഴുവൻ ആകർഷിച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തേക്കാൾ ചർച്ചയായിരിക്കുന്നതും പ്രചരിക്കുന്നതും ആ സംഭവത്തിനിടെ നടന്ന ചില അടിച്ചുമാറ്റൽ രം​ഗങ്ങളുടെ ദൃശ്യങ്ങളാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തിരുന്ന ചടങ്ങിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങിയതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടെ, വിരുന്നിൽ പങ്കെടുത്ത ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെ, ക്യാമറ ബാഗുകളിലും വസ്ത്രങ്ങളിലുമാക്കി സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ ഒളിപ്പിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ജീവൻ രക്ഷിക്കാൻ ആളുകൾ ഓടിപ്പോകുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മാധ്യമപ്രവർത്തകർ തന്നെ ഇത്തരത്തിൽ പെരുമാറിയത് അമേരിക്കൻ മാധ്യമ രംഗത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചതായി വിമർശകർ പറയുന്നു.

സംഭവം പുറത്തുവന്നതോടെ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി ഉണ്ടാകാമെന്ന സൂചന വൈറ്റ് ഹൗസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നു. സോഷ്യൽ മീഡിയയിൽ ‘വൈൻ ​ഗേറ്റ്’ എന്ന പേരിൽ സംഭവം വ്യാപകമായി ചർച്ചയാവുകയാണ്. “ജനങ്ങൾ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചിലർ മദ്യക്കുപ്പികൾ രക്ഷിക്കാൻ തിരക്കിലായിരുന്നു” എന്ന പരിഹാസവും വിമർശനവും ഒരുപോലെ ഉയരുന്നുണ്ട്.

 

BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026
BREAKING NEWS
‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
17 Nov 2026
BREAKING NEWS
‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ
17 Nov 2026