BREAKING NEWS

‘മുസ്ലിം ലീഗിൽ നിന്ന് ‘മുസ്ലിം’ എന്ന വാക്ക് ഒഴിവാക്കുന്നതാണ് നല്ലത്; അത് ഒരു ലിമിറ്റഡ് കമ്പനി മാത്രമായി മാറിയിരിക്കുകയാണ്‘- പി. രാജീവ്

· · 1 min read
Share: Copied!

കൊച്ചി: വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തമായ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് സി.പി.എം. നേതാവ് പി. രാജീവ്. സുപ്രീംകോടതിയിൽ കേസ് തള്ളിപ്പോയെന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് പറഞ്ഞ അദ്ദേഹം, പറഞ്ഞ വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയാണെങ്കിൽ ഹൈക്കോടതിയിൽ സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാണിക്കേണ്ടിയിരുന്നുവെന്നും വിമർശിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പി. രാജീവ് ആരോപിച്ചു. വഖഫ് നിയമപ്രകാരം നിയമനാധികാരം സർക്കാരിനാണെന്നും വഖഫ് ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലിം ലീഗിൽ നിന്ന് നിന്ന് ‘മുസ്ലിം’ എന്ന വാക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്നും, അത് ഒരു ലിമിറ്റഡ് കമ്പനി മാത്രമായി മാറിയിരിക്കുകയാണെന്നും രാജീവ് പറഞ്ഞു. തങ്ങൾക്ക് താൽപര്യമുള്ളവരെ നിയമിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും സി.പി.എം. സ്വീകരിക്കുന്നത് മതനിരപേക്ഷ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പം വിഷയത്തിലും മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് രാജീവ് ആരോപിച്ചു. “പത്ത് മിനിറ്റിനുള്ളിൽ പരിഹാരം കാണുമെന്ന് പറഞ്ഞത് എവിടെപ്പോയി? പ്രതിപക്ഷത്തിരുന്ന് പറഞ്ഞ കാര്യങ്ങൾ ഭരണത്തിലെത്തിയപ്പോൾ നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.

ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്- സൗദി സംയുക്ത വ്യോമാക്രമണം; പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ പത്ത് അംഗങ്ങൾ കൊല്ലപ്പെട്ടു

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026