BREAKING NEWS

ബിഹാറിൽ ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയും!! നിതീഷ് കുമാർ എല്ലായ്‌പ്പോഴും ആർഎസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്- എന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ല- തേജസ്വി യാദവ്

· · 1 min read
Share: Copied!

പട്‌ന: ബിഹാറിൽ ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. നിതീഷ് കുമാർ എല്ലായ്‌പ്പോഴും ആർഎസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും തന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. മുസ്‌ലീം ഭൂരിപക്ഷ ജില്ലകളായ കിഷൻഗഞ്ചിലും കതിഹാറിലും നടന്ന തെരഞ്ഞെടുപ്പ് റാലികൾക്കിടെയായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം.

തേജസ്വി യാദവിന്റെ വാക്കുകൾ ഇങ്ങനെ-

‘ലാലു- റാബ്രി സർക്കാരുകൾ ആർഎസ്എസിനും വർഗീയ ശക്തികൾക്കുമെതിരെ ഉറച്ചുനിന്നവരാണ്. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ ആ ശക്തികളെ പിന്തുണയ്ക്കുന്നയാളാണ്. ബിജെപി സംസ്ഥാനത്തും രാജ്യത്തും വിദ്വേഷം പടർത്തുന്ന പാർട്ടിയാണ്. ബിഹാറിൽ നിതീഷ് കുമാർ 20 വർഷമായി മുഖ്യമന്ത്രിയാണ്. 11 വർഷമായി കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയാണ്. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇക്കാരലമത്രയും സീമാഞ്ചൽ മേഖലയെ അവർ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ സീമാഞ്ചൽ മേഖലയുടെ വികസനത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ‘: തേജസ്വി യാദവ് പറഞ്ഞു.

അതേസമയം ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ജനങ്ങൾ അവർക്ക് ശ്രദ്ധ കൊടുക്കരുതെന്നും തേജസ്വി യാദവ് പറഞ്ഞു. ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിലെ ലക്ഷ്യമിട്ടായിരുന്നു തേജസ്വിയുടെ ഒളിയമ്പ്. 243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ ആറ്, 11 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 14-നാണ് വോട്ടെണ്ണൽ. ബിഹാറിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നത് തേജസ്വി യാദവിനേയാണ്.

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026