BREAKING NEWS

‘ഇവിടെ പയറ്റുന്നത് ഒരു ഗീബൽസിയൻ തന്ത്രം!! അപാവാദ പ്രചരണങ്ങളെ തള്ളിക്കളയണം, രാഷ്ട്രീയമായും നിയമപരമായും നേരിടും’- വൈപ്പിൻ എംഎൽഎ

· · 1 min read
Share: Copied!

കൊച്ചി: തനിക്കെതിരെയുണ്ടായ അപവാദപ്രചരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിൻറെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർഥിക്കുന്നു- എംഎൽഎ സമൂഹമാധ്യമത്തിൽ കുറിച്ചു.

എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ-

സുഹൃത്തുക്കളെ,
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. ഇന്ന് നിയമസഭയിൽ വൈപ്പിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ആണ്. ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ നിസ്വാർത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവർത്തകന് നടന്നുകയറുന്നതിന് വഴി തെളിയിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളും ദുർഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാൻ ഇവിടം വരെയെത്തിയത്. അതിൽ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും എൻറെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വേണ്ടിമാത്രം; വ്യക്തിപരമായി പകപോക്കുന്നതിനും എൻറെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപെടുകയുണ്ടായി. സി.കെ.ഗോപാലകൃഷ്ണൻ, ചെട്ടിശ്ശേരിയിൽ എന്ന മേൽവിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.പേരുകൾ വെക്കാതെ എന്നാൽ ഊഹത്തിൻറെ അടിസ്ഥാനത്തിൽ വ്യക്തികളെ മനസിലാക്കാൻ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

പിന്നീട് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓൺലൈൻ ചാനലുകളിലും പേരും തൻറെ ഫോട്ടോയും പതിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് എൻറെ ശ്രദ്ധയിൽ വരുകയുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിൻറെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തെഴുന്നേല്പിക്കാനും ജീർണ്ണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.
ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിൻറെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു.
എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പൊതുകാര്യങ്ങളിൽ പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്ന എൻറെ
എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, വൈപ്പിൻ.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026