BREAKING NEWS

പൊറോട്ട വാങ്ങിയ യുവാവ് ​ഗ്രേവി ചോദിച്ചു, ​ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അടിയിൽ. പരുക്കേറ്റ ഹോട്ടൽ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പോലീസ് കേസെടുത്തു. എടവനക്കാട് അണിയൽ മാർക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് സമീപവാസിയായ യുവാവ് മർദിച്ചതായി കാണിച്ച് പരാതി നൽകിയിരിക്കുന്നത്. ഹോട്ടലിൽ നടക്കുന്ന തർക്കത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലിൽ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവിക്ക് 20 രൂപ നൽകണമെന്ന് ജുമൈലത്ത് പറ‍ഞ്ഞതോടെയാണ് തർക്കത്തിന് തുടക്കം. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ തർക്കം രൂക്ഷമായി. ഇതിനിടെ, തനിക്കു കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞതോടെ ഇരുവരും അതിനെ എതിർത്തു. 5 മിനിറ്റോളം നീണ്ട തർക്കം ഒടുവിൽ സംഘർഷത്തിലെത്തി.

തന്നെ തല്ലാൻ ശ്രമിച്ചപ്പോൾ ഭർത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ തന്റെ കയ്യിൽ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിനെതിരെ നിയമ നടപടിയുമായി നടി ഗായത്രി അരുൺ; ‘അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോ​ഗിക്കുന്നുവെന്നും നിരവധി കുട്ടികൾ ചതിക്കപ്പെട്ടുവെന്നും’ നടി

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026