BREAKING NEWS

വഴിയരികിൽ കാത്തുനിന്ന ജനഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് വീടണഞ്ഞു

· · 1 min read
Share: Copied!

ആലപ്പുഴ: വഴിവക്കിൽ തന്നെ കാത്തുനിന്ന ജമഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വീട്ടിലേക്കെത്തി. ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസിനെ കാണാൻ വലിയ ജനാവലിതന്നെയാണ് വഴിയിലാകെ തടിച്ചുകൂടിയത്.

പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകാണാൻ വഴിയരികിൽ ആയിരങ്ങൾ കാത്തുനിന്നിരുന്നതിനാൽ സാധിച്ചില്ല. 22 മണിക്കൂറുകൾ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തുന്നത്. ആയിരക്കണക്കിനാളുകളാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്.

ഇതോടെ നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിലവിലെ അവസ്ഥയിൽ സംസ്കാരം നീണ്ടുപോയേക്കും. നിലവിൽ ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. ബീച്ച് റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും.

വിഎസിനെ അവസാനമായി ഒരുനോക്കു കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തിചേർന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയിട്ടുണ്ട്.

സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകൻ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളത്!! എഎ റഹീമിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026