BREAKING NEWS

കണ്ണേ…കരളേ… വിഎസ്സേ…ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ… ആരു പറഞ്ഞു മരിച്ചെന്ന്… ജീവിക്കുന്നു ഞങ്ങളിലൂടെ… ഞങ്ങളിലൊഴുകും ചോരയിലൂടെ…ചെങ്കൊടിയേന്തിയ വിപ്ലവ നക്ഷത്രം ഇനി അമരൻ!!

· · 1 min read
Share: Copied!

ആലപ്പുഴ: ലാൽ സലാം സഖാവേ… നിങ്ങൾ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞതെത്ര പുണ്യം… വിഎസ് എന്ന വിപ്ലവനക്ഷത്രം ഇനി ചെങ്കൊടിയേക്കാൾ ശോഭയോടെ മിന്നിത്തിളങ്ങും. ഒരു ജനതയെ നെഞ്ചോടു ചേർത്ത പുന്നപ്രയുടെ പുത്രൻ ഇനിയോർമ… തോരാ മഴയിലും അണികളുടെ തൊണ്ടപൊട്ടുമാറ് ഉച്ചത്തിലുള്ള സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ഒരു അ​ഗ്നി നക്ഷത്രമായി സഖാവ് വിഎസ്. യാത്രമൊഴിയേകി രാഷ്ട്രീയ കേരളം.

പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കി മകൻ അരുൺ കുമാർ വിഎസിന്റെ ചിതയ്ക്ക് തീ കൊളുത്തിയതോടെ കേരളത്തിന്റെ മണ്ണിൽ ചെങ്കൊടി പാറിച്ച, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരുപ്പിടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, ജനനായകൻ അന്ത്യയാത്രാ മൊഴി ചൊല്ലി.

 

വലിയ ചുടുകാട്ടിൽ പോലീസിന്റെ ​​ഗാർഡ് ഓഫ് ഓണറിനു ശേഷം ബുധനാഴ്ച രാത്രി 9.15 മണിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. പ്രിയനേതാവിനെ അവസാനമായി കാണാൻ ജനസാഗരം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദർശനം പൂർത്തിയാക്കാനായത്.

ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നത്.

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026