BREAKING NEWS

കർണ്ണാടകയിൽ പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്; നിയമസഭ കൗൺസിൽ ജയത്തിൽ സംശയമില്ലാതെ ഭരണകക്ഷി

· · 1 min read
Share: Copied!

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾ. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് കൂടുതൽ നിർണായകമായി മാറി.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപി എംഎൽഎമാർ കോൺഗ്രസിന് പിന്തുണ അറിയിച്ചത്. ഇതിന് പുറമെ മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചതോടെ, അവരുടെ അഞ്ച് സ്ഥാനാർത്ഥികളുടെ വിജയത്തിന് ആവശ്യമായ വോട്ട് ഉറപ്പായതായി വിലയിരുത്തുന്നു.

224 അംഗ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 134 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ഓരോ സ്ഥാനാർത്ഥിക്കും ഏകദേശം 28 ശതമാനം വോട്ട് ലഭിക്കേണ്ട സാഹചര്യത്തിലാണ് ഏഴ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നിവരാണ് സ്ഥാനാർത്ഥികൾ. ജെ.ഡി.എസ്. സ്ഥാനാർത്ഥിയായി ഗോവിന്ദരാജുവും, ബിജെപിയിൽ നിന്ന് ലിംഗരാജ് പാട്ടീൽ, ആർ. രഘു എന്നിവരും മത്സരിക്കുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രോസ് വോട്ടിംഗ് സാധ്യത ഒഴിവാക്കുന്നതിനായി കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ടെറിയ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഇവർ അവിടെ തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

 

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026