BREAKING NEWS

ദിവ്യയ്ക്ക് ഔചിത്യമില്ല- വിഎം സുധീരൻ, കെ മുരളീധരന്റെ വിമർശനം ഒഴിവാക്കേണ്ടത്, കുറഞ്ഞപക്ഷം സഹപ്രവർത്തകന്റെ ഭാര്യയാണ് എന്നെങ്കിലും ഓർക്കണമായിരുന്നു, കൂടാതെ ജി കാർത്തികേയന്റെ മരുമകളും- എകെ ബാലൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ദിവ്യ എസ് അയ്യർ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെ പോലെയാണെന്ന് സിപിഎം മുതിർന്ന നേതാവ് എകെ ബാലൻ. വളരെ തീർത്തും മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നത്. മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല.

മാത്രമല്ല സഹപ്രവർത്തകനായ ശബരിനാഥൻറെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു. കാർത്തികേയൻറെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല. അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണ്. കെ. മുരളീധരന്റെ വിമർശനവും ഒഴിവാക്കേണ്ടിയിരുന്നു. കെ. മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയാണെന്നും ബാലൻ പറഞ്ഞു.

അതേസമയം കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്. ഔചിത്യമില്ലാതെ ആര് പ്രവർത്തിച്ചാലും അതിൽ‌ ഒരു ന്യായീകരണവുമില്ല. അത്ര മാത്രമേ അതേ കുറിച്ച് പറയുന്നുള്ളൂവെന്നും വിഎം സുധീരൻ പറഞ്ഞു.

ദിവ്യ നടത്തിയത് വാക്ക് കൊണ്ടു ഷൂ ലേസ് കെട്ടികൊടുക്കുന്ന പരിപാടി, പോസ്റ്റ് തികച്ചും പൊളിറ്റിക്കലാണ്, രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള പ്രീണനം, ഐഎഎസ് വേണ്ടെന്നു വച്ച് സിപിഎമ്മിൽ ചേർന്ന ശേഷം എന്തു പ്രസ്താവനയും നടത്താം- ചീഫ് സെക്രട്ടറിക്ക് പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

 

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026