BREAKING NEWS

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; ഒരു ഫോൺ കോൾ- ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് തരാമോ? വിശ്വാസം നേടാൻ 3,500 രൂപയും ​ഗൂ​ഗിൾ പേ ചെയ്തു; വാഹനം കൈമാറി; പിന്നീട് ഒരു അ‍ഡ്രസുമില്ല; യുവാവിന് പുതിയ സ്വിഫ്റ്റ് കാർ നഷ്ടമായി; പരാതി

· · 1 min read
Share: Copied!

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിന്റെ വാക്കുകൾ വിശ്വസിച്ച് കാർ കൈമാറിയ ഓട്ടോ ഡ്രൈവർ തട്ടിപ്പിന് ഇരയായി. ഒരു ദിവസത്തേക്ക് ഓട്ടത്തിന് കാർ വേണമെന്ന പേരിൽ വാഹനം വാങ്ങിയ യുവാവ് പിന്നീട് കാറുമായി മുങ്ങിയെന്നാണ് പരാതി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയുടെ പുതിയ സ്വിഫ്റ്റ് കാറാണ് തട്ടിയെടുത്തത്, സംഭവത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ 29-കാരനാണ് പരാതിക്കാരൻ. ജൂലൈ ആറിനാണ് സംഭവം നടന്നത്.സോഷ്യൽ മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് പരാതിക്കാരന്‍റെ ഫോണിലേക്ക് ജോയൽ എന്ന പേരിൽ വിളി വന്നു. ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് നൽകണമെന്നും പിറ്റേദിവസം കാർ തിരികെ നൽകാമെന്നും പറഞ്ഞു. വിശ്വാസ്യത നേടുന്നതിനായി പ്രതി ഗൂഗിൽ പേ വഴി യുവാവിന് രണ്ട് ഘട്ടമായി 3,500 രൂപ നൽകി. കാർ തിരികെ നൽകുമ്പോൾ, പണം മടക്കി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥയെന്ന് 29കാരനായ യുവാവ് പരാതിയിൽ പറയുന്നു.

എന്നാൽ നിശ്ചയിച്ച ദിവസം കഴിഞ്ഞിട്ടും കാർ തിരിച്ചുകിട്ടിയില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പ്രതികരിച്ചില്ല. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെയാണ് പരാതിക്കാരൻ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026