BREAKING NEWS

സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടുകടലിൽ വച്ച് കടുത്ത വയറുവേദനയും രക്തസ്രാവവും; കപ്പലിലെ ജീവനക്കാരനെ സാഹസീകമായി രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ച് കോസ്റ്റുഗാർഡ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കടലിൽ യാത്രയ്ക്കിടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട കപ്പൽ ജീവനക്കാരനെ കോസ്റ്റുഗാർഡ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ചൈനയിൽനിന്ന് സിംഗപ്പൂരിലേക്ക് എൽപിജി വാതകവുമായി പോയ ഇക്വറ്റോറിയൽ ഗിനിയൻ പതാകയേന്തിയ നെക്‌സോർ കപ്പലിലെ ജൂനിയർ എൻജിനീയറായ അൻസാരി മുഹമ്മദ് ബാരിസിനെയാണ് അടിയന്തര വൈദ്യസഹായത്തിനായി കരയിലെത്തിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കുളച്ചൽ കടൽമേഖലയിൽവെച്ചാണ് ജീവനക്കാരന് കടുത്ത വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടത്. കപ്പലിലെ ഡോക്ടർ വേദനസംഹാരിക്കുള്ള മരുന്ന് നൽകിയെങ്കിലും ആശ്വാസമുണ്ടായില്ല. ഇതോടെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കപ്പൽ ക്യാപ്റ്റൻ ബോസ്ലെ വിജയ് കാരപ്പ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനെ (എംആർസിസി) ബന്ധപ്പെട്ടു.

എംആർസിസിയിൽനിന്നുള്ള സന്ദേശം കോസ്റ്റുഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർക്ക് കൈമാറി. തുടർന്ന് വിഴിഞ്ഞത്തെ മാരിടൈം ബോർഡ് പർസർക്കും തിരുവനന്തപുരത്തെ വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പൽ ഏജൻസിക്കും വിവരം നൽകി.

കോസ്റ്റുഗാർഡ് കമാൻഡറുടെ നിർദേശപ്രകാരം സി-441 എന്ന ചെറുകപ്പലും മാരിടൈം ബോർഡിന്റെ ടഗ്ഗും രക്ഷാദൗത്യത്തിനായി കടലിലേക്ക് തിരിച്ചു. കപ്പലിലെത്തിയ കോസ്റ്റുഗാർഡ് സംഘം അവശനിലയിലായിരുന്ന ജീവനക്കാരനെ സുരക്ഷിതമായി ചെറുകപ്പലിലേക്ക് മാറ്റി. രാത്രിയോടെ വിഴിഞ്ഞത്തെ കോസ്റ്റുഗാർഡ് ജെട്ടിയിൽ എത്തിച്ച ജീവനക്കാരനെ കോസ്റ്റുഗാർഡ് ഡോക്ടർ പരിശോധിച്ചശേഷം ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കോസ്റ്റുഗാർഡ് ഉദ്യോഗസ്ഥർക്കൊപ്പം മാരിടൈം പർസർ വിനുലാൽ, അസിസ്റ്റന്റ് കൺസർവേറ്റർ അജീഷ് മണി, കപ്പൽ ഏജൻസി പ്രതിനിധികൾ എന്നിവരും രക്ഷാദൗത്യം ഏകോപിപ്പിച്ചു.

’പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്; ചിലർ പരിധി വിടുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026
BREAKING NEWS
’പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്; ചിലർ പരിധി വിടുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്
19 Oct 2026