നഗോയ: 2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ തന്നെ വിത്യ നിലപാട് അറിയിച്ചിരുന്നു ഈ റെക്കോഡിന് അധികം ആയുസില്ലെന്ന്. ഇന്ന് അത് സംഭവിച്ചു. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡ് മറികടന്ന് ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ചരിത്രം കുറിച്ച് വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്.
400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. നാഗോയയിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ വെങ്കലം നേടി കൊണ്ടാണ് വിത്യ റെക്കോർഡ് തകർത്തത്. വിത്യ 54.75 സെക്കൻഡിലാണ് ഫിനിഷിങ് ലൈൻ തൊട്ടത്.
2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ വിത്യ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാൻ വിത്യയ്ക്കാവുകയും ചെയ്തു.
വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിലേക്ക് എടുത്തുചാടി, 55കാരന്‍ വെന്തുമരിച്ചു




