CINEMA

വിശാൽ 35 ന് ചെന്നൈയിൽ ഗംഭീര തുടക്കം !

· · 1 min read
Share: Copied!

തെന്നിന്ത്യൻ മുൻ നിര നായകൻ വിശാൽ , ‘മാർക്ക് ആൻ്റണി ‘, ‘ മദ ഗജ രാജാ ‘ എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം നായകനാവുന്ന ‘ വിശാൽ 35 ‘ ന് ചെന്നൈയിൽ തുടക്കം കുറിച്ചു. വിശാലിൻ്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത്

.

തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയും . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും.

ഇനിയും പേരിട്ടിട്ടില്ലാത്ത വിശാൽ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിശിഷ്ട അതിഥിയായി എത്തിയ നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു.

സംവിധായകൻ വെട്രിമാരൻ, നടൻമാരായ ജീവ, തമ്പി രാമയ്യ, ആർജൈ , നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ അണിയറക്കാർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

വിശാൽ 35 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് സർപ്രൈസ് അപ്‌ഡേറ്റുകള്ളാണ്. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
24 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026