BREAKING NEWS

ചിന്ന സ്വാമിയിലെ രാഹുലിന്റെ കാന്താര സ്റ്റൈൽ ആഘോഷത്തിന് ഡൽഹിയിൽ മറുപടി കൊടുത്ത് വിരാട് കോഹ്‌ലി, ചെറുപുഞ്ചിരിയോടെ രാഹുൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18.3 മൂന്ന് ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 47 പന്തിൽ 73 റൺസുമായി പുറത്താവാതെ നിന്ന ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. വിരാട് കോലി 47 പന്തിൽ 51 റൺസ് നേടി. എന്തായാലും ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ആർസിബി പ്ലേ ഓഫ് യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്.

സീസണിൽ ആദ്യം ബാംഗ്ലൂരിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഡൽഹി ബാംഗ്ലൂരിനെ അവരുടെ മണ്ണിൽ തീർത്തിരുന്നു. അന്ന് കെഎൽ രാഹുലിന്റെ മികവിൽ ആയിരുന്നു ടീമിന്റെ ജയം. ആർസിബിയെ സംബന്ധിച്ച് അതിനുള്ള മധുരപ്രതികാരം കൂടിയായി ഇന്നലത്തെ ജയം. അത് മാത്രമല്ല തങ്ങളുടെ മണ്ണിൽ വന്ന് തകർപ്പൻ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെ കാന്താര സ്റ്റൈൽ വിജയാഘോഷം നടത്തിയ കെഎൽ രാഹുലിനെ വിരാട് കോഹ്‌ലി കളിയാക്കുന്ന കാഴ്ചയും ഇന്നലെ കാണാൻ സാധിച്ചു.

ബെംഗളൂരുവിൽ ആർ‌സി‌ബിക്കെതിരായ ഡി‌സിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം, മൈതാനത്ത് സാധാരണ സംയമനം പാലിക്കുന്ന, ശാന്തനായ വ്യക്തിത്വമായി കാണപ്പെടുന്ന കെ‌എൽ, വളരെ ആവേശഭരിതനായി, നെഞ്ചിൽ ഇടിച്ചുകൊണ്ട്, നിലത്തേക്ക് വിരൽ ചൂണ്ടി, ജേഴ്‌സിയിലേക്ക് വിരൽ ചൂണ്ടി, ഇവിടം(എം ചിന്നസ്വാമി സ്റ്റേഡിയം) തന്റേതാണെന്ന് പറഞ്ഞു. ഞായറാഴ്ച ആർ‌സി‌ബി ഡി‌സിയെ തോൽപ്പിച്ചതിന് ശേഷം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആഘോഷം പുനഃസൃഷ്ടിച്ചു. എന്നിരുന്നാലും, മുൻ ആർ‌സി‌ബി ക്യാപ്റ്റൻ രാഹുലിനെ കളിയാക്കാൻ മാത്രം അയാളുടെ മുന്നിൽ ആയ ആഘോഷം ആവർത്തിക്കുക ആയിരുന്നു. ഇത് കണ്ട് രാഹുൽ ചിരിക്കുന്നതും കാണാൻ സാധിച്ചു.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026