BREAKING NEWS

ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ? ഒരു എലിയേ പോലുള്ള അവസാനം… ആഹ്ലാദപ്രടകനവുമായി ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതി

· · 1 min read
Share: Copied!

ടെഹ്റാൻ:  ഖമനെയി കൊല്ലപ്പെട്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്  ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് പ്രതിഷേധിച്ച യുവതി. മോർട്ടീഷ്യ ആഡംസ് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. “ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?” എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ‘ഒരു എലിയുടേതു പോലുള്ള അവസാനം’ എന്നും യുവതി കുറിച്ചു. മോർട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതിൽ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രതീകമായി മാറിയിരുന്നു.

ഇറാനിൽ താൻ വിമതയായി മുദ്ര കുത്തപ്പെട്ടതോടെ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവതി നിലവിൽ ടൊറന്‍റോയിൽ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു.

‘ഖമനെയിയുടെ അന്ത്യം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങൾ ലംഘിച്ച് സ്ത്രീകൾ പ്രതിഷേധിച്ചു. 2022ൽ മഹ്സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനിൽ നടന്നത്.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026