BREAKING NEWS

കൂട്ടിയും കിഴിച്ചും നോക്കിയിട്ടും കണക്കൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ സഖാവേ… ഇന്ദിരാ​ഗാന്ധിയെ തോൽപിച്ചത് ഏതോ ഒരു രാജ് നാരായണൻ അല്ല ​ഗോ​പൻ സഖാവേ… സ്വാതന്ത്ര്യ സമര സേനാനിയും രണ്ടു തവണ രാജ്യസഭ എംപിയുമായിരുന്ന രാജ് നാരായണൻ ആണ്, തോറ്റത് നാല് ലക്ഷം വോട്ടിനല്ല…ഷൈലജ ടീച്ചറെ രക്ഷിക്കാൻ ഇന്ദിരാ​ഗാന്ധിയെ പറഞ്ഞ് എയറിലായി പികെ ​ഗോപൻ

· · 1 min read
Share: Copied!

ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് വരുന്ന സഖാക്കൾ തേഞ്ഞൊട്ടുന്നത് സ്ഥിരം കാഴ്ചയായതുകൊണ്ട് ചില കാര്യങ്ങളിൽ വലിയ അത്ഭുതമൊന്നുമില്ല. എന്നാൽ പച്ച നുണ ഇത്ര ആത്മവിശ്വാസത്തോടെ പറയുമ്പോൾ അത് എങ്ങനെ തുറന്നു കാണിക്കാതിരിക്കാനാവും. കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ ഷൈലജ ടീച്ചർ ഒരു ലക്ഷം വോട്ടിന് വടകരയിൽ തോറ്റയാളാണെന്ന് കോൺ​ഗ്രസ് പ്രതിനിധി ഓർമിപ്പിച്ചപ്പോൾ അതിന് സിപിഎമ്മിനെ പ്രതിനിധീകരിച്ച സഖാവ് പികെ ​ഗോപൻ സഖാവ് അടിച്ചു വിട്ടത് ഇന്ദിരാ ​ഗാന്ധി ആർക്കും അറിയാത്ത ഏതോ ഒരു രാജ് നാരായണനോട് 4 ലക്ഷം വോട്ടിന് തോറ്റയാളാണ് എന്നാണ് ​ഗോപൻ.

ഏതായാലും സഖാവിന്റേത് കിടുക്കൻ മറുപടി ഒക്കെയാണ്. മാസാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്. 1977 ലെ തെരഞ്ഞെടുപ്പിലാണ് ഇന്ദിരാ​ഗന്ധി ആകെ ഒരു തവണ തോറ്റിട്ടുള്ളത്. അന്ന് രാജ് നാരായൺ ഇന്ദിരാ​ഗാന്ധിയെ തോൽപിച്ചത് അമ്പത്തയ്യായിരത്തി ഇരുന്നൂറ്റി രണ്ട് വോട്ടുകൾക്കാണ്. അന്ന് ആ മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ട് തന്നെ മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നൂറ്റി ഇരുപത്തി രണ്ടാണ്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ​ഗോപൻ സഖാവ് 4 ലക്ഷത്തിന് തോറ്റയാളുടെ പേരാണ് ഇന്ദിരാ​ഗാന്ധി എന്ന മാസ് ഡയലോ​ഗ് അടിക്കുന്നത്.

ഇനി ഏതോ ഒരു രാജ് നാരായണനോട് തോറ്റു എന്നാണ് സഖാവ് പറയുന്നത്. പക്ഷെ ഏതോ രാജ് നാരായണനല്ല അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയും ഇന്ദിരാ​ഗാന്ധിയെ തോൽപിക്കുന്നതിനു മുമ്പേ തന്നെ രണ്ടു തവണ രാജ്യസഭ എംപിയും ആയിരുന്ന ആളായിരുന്നു രാജ് നാരായണൻ ആണ്. കുറഞ്ഞ പക്ഷം ഇന്ദിരാ ​ഗാന്ധിയെ തോൽപിച്ചതിന്റെ പേരിൽ സഖാക്കൾ ആവേശത്തോടെ ഓർക്കുന്ന പേര് കൂടിയല്ലേ അത്. ഒരു കാര്യം കൂടി പറഞ്ഞാലേ ഇന്ദിരാ​ഗാന്ധിയുടെ റായ്ബറേലിയിലെ ആ തോൽവിയുടെ കഥ പൂർണ്ണമാകൂ.

1977 ൽ അമ്പത്തയ്യായിരം വോട്ടിന് തോറ്റ മണ്ഡലം 1980 ൽ ഇന്ദിരാ​ഗാന്ധി ഒന്നേമുക്കാൽ ലക്ഷം വോട്ടിന് തിരിച്ച് പിടിക്കുക കൂടി ചെയ്തിരുന്നു. അന്ന് ആകെയുള്ള മൂന്ന് ലക്ഷത്തി എൺപത്തിനാലായിരം വോട്ടിൽ രണ്ടു ലക്ഷത്തി ഇരുപത്തിമൂന്നായിരവും ഇന്ദിരാ​ഗന്ധിയാണ് നേടിയത്. അല്ലെങ്കിലും ​ഗോപൻ സഖാവിനെ കുറ്റം പറയേണ്ട കാര്യമില്ല. സഖാക്കളുടെ ചരിത്രബോധവും കണക്കുകളും സത്യസന്ധതയും ഒക്കെ ഈ നിലവാരത്തിലുള്ളത് തന്നെയല്ലേ എന്നും. ഒരുളുപ്പുമില്ലാതെ പച്ച നുണ ആധികാരികതയോടെ വിളമ്പാൻ അവരെ കഴിഞ്ഞേ ആരുമുള്ളൂതാനും.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026