BREAKING NEWS

താന്‍ അടിമ​യല്ല, തനിക്ക് തന്റേതായ ശരികളുണ്ട്, ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ കഴിയില്ല, മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമ​ല്ല, കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി

· · 1 min read
Share: Copied!

കണ്ണൂർ: നിയുക്ത തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ തനിക്ക് കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയ ഗോവിന്ദനെയും ഭാര്യ രമണിയെയും സ്വീകരിച്ചതിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോവിന്ദേട്ടനും കുടുംബവുമായിട്ട് എനിക്കും കുട്ടികൾക്കും അടുത്തബന്ധമാണുള്ളത്. അതുകൊണ്ട് എനിക്ക് അവരെ വർഗ്ഗവഞ്ചകരെന്ന് വിളിക്കാൻ കഴിയില്ല. മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമ​ല്ലെന്നും അവർ പറഞ്ഞു. കോടിയേരിയോടും കുടുംബത്തോടുമുള്ള സ്നേഹവുമായി എത്തുന്ന ഏവരെയും ചേർത്തുപിടിക്കും. അടിമ​യല്ല, തനിക്ക് തന്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുന്നു എന്നുള്ളത് വിഷയമല്ല.

വ്യക്തിപരമായിട്ടാണ് ഗോവി​ന്ദേട്ടനും രമണി ചേച്ചിയും വന്നിരിക്കുന്നത്. ഈ കുടുംബവുമായുള്ള ബന്ധം മറക്കാൻ പറ്റില്ലെന്നും വിനോദിനി പറഞ്ഞു. എന്നാൽ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി.

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... ഉപാധികളോടെ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026