BREAKING NEWS

“ജനനായകൻ”- ഇളയദളപതി ഇനി തമിഴ് മുതൽവർ; മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്; സത്യപ്രതിജ്ഞ വ്യാഴാഴ്ച; കോൺ​ഗ്രസ് ടിവികെയ്ക്ക് ഒപ്പം കൂടുമോയെന്നത് ഇന്നറിയാം

· · 1 min read
Share: Copied!

ചെന്നൈ: കന്നിയങ്കത്തിൽ തന്നെ തമിഴ്നാട്ടിൽ ഓളമായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭാരൂപീകരണത്തിലേയ്ക്ക് കടക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ തമിഴ് രാഷ്ട്രീയത്തിലെ വമ്പൻമാരെ മലർത്തിയടിച്ച വിജയ് തന്റെ പേര് അന്വർത്ഥമാക്കും വിധമുള്ള നേട്ടമാണ് കൊയ്തിരിക്കുന്നത്.  മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്ക് കോൺഗ്രസ് പിന്തുണയും ലഭിച്ചേക്കും. പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് കോൺഗ്രസിനോട് നിർദേശിച്ചതായും അറിയിച്ചു. ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് കോൺഗ്രസ് തമിഴ്‌നാട് നേതൃത്വം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി യോഗംചേരും. ഇതിലാകും തീരുമാനം.

ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്നാട് ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ ജനവിധി മതേതര സർക്കാരിന് വേണ്ടിയുള്ളതാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ. 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടി.വി.കെ. ശ്രമം. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല.

ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, വി.സി.കെ., ഡി.എം.ഡി.കെ. കക്ഷികൾക്ക് രണ്ടുസീറ്റുവീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്നത് വ്യക്തമല്ല.

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026