LATEST UPDATES

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് പുറത്ത്

· · 1 min read
Share: Copied!

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.
ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ആയാണ് തബു ഈ ചിത്രത്തിലെത്തുന്നത്. തീപ്പൊരി ഓഫീസർ ആയാണ് തബു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് വീഡിയോ സൂചിപ്പിക്കുന്നു. നിർഭയയായ, കുറ്റവാളികൾക്ക് നേരെ നിർദയയായി നടപടി എടുക്കുന്ന, ഏറെ തൻ്റേടവും ആത്മവിശ്വാസവും ആജ്ഞാ ശക്തിയും ഉള്ള ഓഫീസർ ആണ് ഗൗരി ഹെഗ്ഡെ എന്ന് വീഡിയോയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും സൂചിപ്പിക്കുന്നു. ഏറെ ശക്തമായ ഒരു കഥാപാത്രത്തിനാണ് തബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത്.

ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് പുറത്തു വിട്ടത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്.
വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഒരു അന്ധ കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിച്ച ആദ്യ ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകിയത്. ചേരികളിൽ ജീവിക്കുന്ന ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ് പുരി ജഗന്നാഥ് തന്നെയാണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കിയിരിക്കുന്നത്. തബു കൂടാതെ, കന്നഡ താരം വിജയ് കുമാറും ഈ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷം ചെയ്തിരിക്കുന്നു. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്. സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ആളാണ് ഹർഷവർധൻ രാമേശ്വർ. ഇപ്പൊൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം – സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ – സന്തോഷ് നൂസില, ആർട്ട് ഡയറക്ടർസ് – ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ ഡയറക്ടർ – ജിതൻ ശർമ, വിഎഫ്എക്സ് – അനിൽ പാദുരി, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരിവിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് പുറത്ത്തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ആയാണ് തബു ഈ ചിത്രത്തിലെത്തുന്നത്. തീപ്പൊരി ഓഫീസർ ആയാണ് തബു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് വീഡിയോ സൂചിപ്പിക്കുന്നു. നിർഭയയായ, കുറ്റവാളികൾക്ക് നേരെ നിർദയയായി നടപടി എടുക്കുന്ന, ഏറെ തൻ്റേടവും ആത്മവിശ്വാസവും ആജ്ഞാ ശക്തിയും ഉള്ള ഓഫീസർ ആണ് ഗൗരി ഹെഗ്ഡെ എന്ന് വീഡിയോയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും സൂചിപ്പിക്കുന്നു. ഏറെ ശക്തമായ ഒരു കഥാപാത്രത്തിനാണ് തബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത്.ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് പുറത്തു വിട്ടത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്.

വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഒരു അന്ധ കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിച്ച ആദ്യ ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകിയത്. ചേരികളിൽ ജീവിക്കുന്ന ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ് പുരി ജഗന്നാഥ് തന്നെയാണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കിയിരിക്കുന്നത്. തബു കൂടാതെ, കന്നഡ താരം വിജയ് കുമാറും ഈ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷം ചെയ്തിരിക്കുന്നു. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്.

 

സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ആളാണ് ഹർഷവർധൻ രാമേശ്വർ. ഇപ്പൊൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം – സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ – സന്തോഷ് നൂസില, ആർട്ട് ഡയറക്ടർസ് – ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ ഡയറക്ടർ – ജിതൻ ശർമ, വിഎഫ്എക്സ് – അനിൽ പാദുരി, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026