BREAKING NEWS

വിജയ് മല്യ രാജ്യം വി‌ട്ടതിൽ മോദി സർക്കാരിനും പങ്ക്!! വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു, വിവാദ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം, നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്ന് പവൻ ഖേര

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയുടെ അറിവോടെയാണ് 2016 ൽ താൻ രാജ്യം വിട്ടതെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയായുധമാക്കി കോൺഗ്രസ് രം​ഗത്ത്. ‘നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്നു പാർട്ടി വക്താവ് പവൻ ഖേര പരിഹസിച്ചു. നേരത്തെ ‘നരേന്ദർ മോദി, അല്ല സറണ്ടർ മോദി’യാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ ചുവടുപിടിച്ചാണു ഖേരയുടെ വിമർശനം. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ആവശ്യം മോദി മറുവാക്ക് പറയാതെ അം​ഗീകരിച്ചുവന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ആക്ഷേപം.

അതേസമയം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണ് രാജ്യം വിട്ടതെന്നു മല്യ അവകാശപ്പെട്ടത്. മോദി സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ തുറന്നുപറച്ചിൽ എന്നു വ്യക്തമാക്കി കോൺഗ്രസ് ഈ വീഡിയോ ഭാഗം പങ്കുവച്ചു. വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നുവെന്നും തുടർന്നു ഡൽഹിയിൽനിന്ന് ലണ്ടനിലേക്കു പറന്നുവെന്നുമാണു മല്യ വീഡിയോയിൽ പറയുന്നത്.

കിങ് ഫിഷർ വിമാനക്കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതിന് കമ്പനിയുടമയായ മല്യ നിയമനടപടി നേരിടുകയാണിപ്പോൾ.

അങ്ങിങ്ങായി പത്തോളം വിവാഹങ്ങൾ, ഒന്നര മാസം മുൻപ് വിവാഹം ചെയ്തയാളെ കബളിപ്പിച്ച് അടുത്ത കല്യാണം, വരുന്ന മാസവും മറ്റൊന്ന് ഷെഡ്യൂൾ ചെയ്തു, വിവാഹത്തട്ടിപ്പ് വീര പോലീസ് പിടിയിൽ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026