BREAKING NEWS

ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍, ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ്- വിജയ്

· · 1 min read
Share: Copied!

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല.

പോലീസ് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പരിപടി തന്നെ ക്യാന്‍സല്‍ ചെയ്യുമായിരുന്നുവെന്നും ചതി പറ്റിയെന്നും വിജയ് പറഞ്ഞു. കരൂരിലെത്തിയ വിജയ്‌യുടെ പ്രസംഗം ഒരേസമയം വൈകാരികവും ആവേശോജ്ജ്വലവുമായിരുന്നു. ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു.

എന്നിട്ടും അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാരാന്‍ ശ്രമിച്ചു. ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ‘ ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ‌ഞാനെന്നും വിജയ് പറഞ്ഞു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026