BREAKING NEWS

ഡിഎംകെ ബിജെപിയുമായി രഹസ്യസഖ്യത്തിൽ, കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി സ്റ്റാലിൻ തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു, മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമർശിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു. ഇരുകൂട്ടരും രഹസ്യസഖ്യത്തിലെന്ന് വിജയ് പറഞ്ഞു.

സ്റ്റാലിൻ ഡൽഹിയിലെത്തിയത് നീതി ആയോഗ് യോഗത്തിനായായിരുന്നു. ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനെയോ(ഇഡി) ഡിഎംകെ ഭയക്കുന്നില്ലെന്നും ഏതൊരു നിയമനടപടിയ്ക്കും നിയമപരമായ മാർഗ്ഗങ്ങളിലൂടെ മറുപടി നൽകുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026
BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026