BREAKING NEWS

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടത്തി, പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം.

ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും.

കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുമതി നൽകിയിരുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.

BREAKING NEWS
മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കണ്ണീര്‍വാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുന്നു, അപ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ചത്, ഇത് അനീതി, ഈയൊരു ചെറുപ്പക്കാരന് മാത്രം എന്ത് പ്രത്യേകത?? - രാജീവ് ചന്ദ്രശേഖര്‍ .
23 Oct 2026
BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026