BREAKING NEWS

മുറിയിലെ പരവതാനി നിറയെ 500ന്റെ നോട്ടുകെട്ടുകള്‍, നടുവില്‍ ബിജെപി നേതാവും, വിവാദമായതോടെ തട്ടിപ്പിനിരയായെന്ന വ്യാജ വാദം, പിന്നില്‍ മന്ത്രവാദ സംഘമെന്നും ആരോപണം

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശില്‍ 500 രൂപ നോട്ടുകെട്ടുകൾക്ക് നടുവിലുള്ള ബിജെപി നേതാവ് ​ഗൗതം തിവാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുറിയുടെ ഒരു മൂലയിലെ ചുവന്ന പരവതാനിയിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. മൊബൈൽ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ച് തിവാരി നോട്ടുകെട്ടുകൾ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.താനാണ് തട്ടിപ്പിനിരയായതെന്നാണ് തിവാരിയുടെ വാദം. 1. 43 കോടി രൂപ നഷ്ടപ്പെട്ടുവെന്നും ഇയാൾ പറയുന്നു.

തന്ത്ര മന്ത്രങ്ങൾ പരിശീലിക്കുന്ന ആളുകളുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ സംഭവമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂമി ഇടപാടിന്റെ പേരിൽ അഞ്ചോ ആറോ പേരടങ്ങുന്ന ഒരു സംഘം തന്നെ വഞ്ചിക്കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, വ്യാജ കറൻസി കെട്ടുകൾ ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ഇത് മന്ത്രവാദികളുടെ സൃഷ്ടിയാണ്.

വാരണാസിയിലെ തട്ടിപ്പുകാരിൽ ചിലരാണ് തന്നെ സമീപിച്ചത്. തന്ത്ര മന്ത്രത്തിലൂടെ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. അത് പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.43 കോടി രൂപ കൈമാറി. വഞ്ചിക്കപ്പെട്ടതായി മനസിലാക്കുകയും തന്റെ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്നും ഇയാൾ പറയുന്നു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026