BREAKING NEWS

പാട്ട് വച്ച് നൃത്തം ചെയ്ത് അധ്യാപകർ: തറ തുടച്ചും കാർപെറ്റ് കഴുകിയും വിദ്യാർത്ഥികൾ, വീഡിയോക്കെതിരെ രൂക്ഷവിമർശനം

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥികളെ കൊണ്ട് തറ തൂത്തുവാരുകയും കാർപ്പെറ്റുകൾ കഴുകിപ്പിക്കുകയും ചെയുന്ന വീഡിയോ പുറത്ത്. മീററ്റിലുള്ള ഒരു സർക്കാർ സ്കൂളിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, അധികൃതർ ഇത് സ്ഥിരീകരിക്കുകയോ എന്തെങ്കിലും പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.

90 -കളിലെ ഒരു ജനപ്രിയ ഗാനത്തിന് അനുസരിച്ചാണ് അധ്യാപകർ നൃത്തം ചെയ്യുന്നത്. എന്നാൽ, ആ സമയത്ത് വിദ്യാർത്ഥികളെ കൊണ്ട് തറ വൃത്തിയാക്കിപ്പിക്കുകയും കാർപെറ്റ് കഴുകാൻ നിർബന്ധിതരാക്കുകയും, കർട്ടൻ വൃത്തിയാക്കിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഗംഗേഷ് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ എക്‌സിൽ ഷെയർ ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനമാണ് അധ്യാപകർക്ക് നേരെ ഉയർന്നത്.

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു ടീച്ചർ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുന്നത് കാണാം. പിന്നീട് മറ്റ് ചിലർ കൂടി അവർക്കൊപ്പം ചേരുന്നു. അത് വിദ്യാർത്ഥിനികൾ ആണെന്നാണ് കരുതുന്നത്. അതേസമയത്ത് മറ്റൊരു ഭാ​ഗത്ത് അധ്യാപികമാർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് നിൽക്കുന്നതാണ് കാണുന്നത്. അവർ വിദ്യാർത്ഥികളെക്കൊണ്ട് തറ വൃത്തിയാക്കിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ, അതേസമയം വിദ്യാർത്ഥികളെക്കൊണ്ട് സ്കൂൾ വൃത്തിയാക്കിക്കുന്നത് ദിവസേന ചെയ്യുന്നതാണോ, അതോ എന്തെങ്കിലും പ്രത്യേക പരിപാടി നടക്കുന്നതിന്റെ ഭാ​ഗമായിട്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. അധ്യാപികയും വിദ്യാർത്ഥികളും നൃത്തം ചെയ്യുന്നതല്ല ആളുകളുടെ വിമർശനം ഏറ്റുവാങ്ങിയത് മറിച്ച് വിദ്യാർത്ഥികളെ കൊണ്ട് ക്ലീനിം​ഗ് ജോലികൾ ചെയ്യിച്ചതാണ്.

നേരത്തെ ഇതുപോലെ ക്ലാസ് നടക്കുന്നതിനിടയിൽ ഉറങ്ങുന്ന ഒരു അധ്യാപികയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അന്ന് വലിയ വിമർശനമാണ് ഈ വീഡിയോ ഏറ്റുവാങ്ങിയത്.

BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026