LATEST UPDATES

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം ഷൈൻ സ്ക്രീൻസ്

· · 1 min read
Share: Copied!

വിക്ടറി വെങ്കിടേഷ്, നന്ദമുരി കല്യാൺ റാം, സൂപ്പർ ഹിറ്റ് സംവിധായകൻ അനിൽ രവിപുടി എന്നിവർ ഒന്നിക്കുന്ന സമ്പൂർണ്ണ ഉത്സവകാല എന്റർടെയ്‌നറായ #VenkyAnil5 & #NkrAR2 ആരംഭിച്ചു. ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി നിർമ്മിക്കുന്ന ഈ പ്രോജക്റ്റ് സുരേഷ് പ്രൊഡക്ഷൻസ്, ശ്രീമതി അർച്ചന, സീ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്നു. കീർത്തി സുരേഷും കൃതി ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രം 2027 സംക്രാന്തിക്ക് തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, നിരവധി പ്രത്യേക അതിഥികളും പങ്കെടുത്ത ഗംഭീരമായ മുഹൂർത്ത ചടങ്ങും പൂജയും നടത്തിയാണ് ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്.

ദിൽ രാജുവും ശിരീഷും ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ അനിൽ രവിപുടിക്കും നിർമ്മാതാവ് സാഹു ഗാരപതിക്കും ഔദ്യോഗികമായി കൈമാറി. മഹത്തായ മുഹൂർത്ത ചടങ്ങിൽ, വിക്ടറി വെങ്കിടേഷ്, കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവർ അഭിനയിക്കുന്ന ആദ്യ ഷോട്ടിന് അല്ലു അരവിന്ദ് ക്ലാപ്പ് ബോർഡ് നൽകുകയും, സുരേഷ് ബാബു ക്യാമറ സ്വിച്ച് ഓൺ ചെയ്യുകയും ചെയ്തു. ഇതിഹാസ ചലച്ചിത്രകാരൻ കെ രാഘവേന്ദ്ര റാവു ചിത്രത്തിൻ്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു.

#VenkyAnil5 & #NkrAR2 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, അനിൽ രവിപുടി ശൈലിയിലുള്ള സംക്രാന്തി എന്റർടെയ്‌നറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. ആദ്യാവസാനം വിനോദവും ചിരിയും നിറഞ്ഞതാണ് ചിത്രമെന്നും അവർ സൂചിപ്പിച്ചു. വെങ്കിടേഷിന്റെയും കല്യാൺ റാമിന്റെയും ആവേശകരമായ ഒത്തുചേരൽ, ഈ പ്രോജക്റ്റിന് കൂടുതൽ വലിപ്പം നൽകുന്നു. അത് കൊണ്ട് തന്നെ തെലുങ്കിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവ റിലീസുകളിലൊന്നായി ചിത്രം ഇതിനോടകം മാറിയിട്ടുണ്ട്.

അനിൽ രവിപുടിയുടെ ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ട്രാക്ക് റെക്കോർഡ്, അതുല്യമായ താര സംയോജനം, വ്യവസായത്തിലെ ഏറ്റവും പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പിന്തുണ എന്നിവ കാരണം ചിത്രം ഇതിനകം തന്നെ ശക്തമായ ആവേശം പ്രേക്ഷകരിൽ സൃഷ്ടിച്ചിട്ടുണ്ട്.

പ്രമുഖ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്, സമീർ റെഡ്ഡി ഛായാഗ്രഹണം. നിർവഹിക്കുന്നു. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ട് ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

രചന, സംവിധായകൻ: അനിൽ രവിപുടി, നിർമ്മാതാവ്: സാഹു ഗരപതി, അവതരിപ്പിക്കുന്നത്: സുരേഷ് പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, ശ്രീമതി അർച്ചന, സംഗീതം: ജി വി പ്രകാശ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് കൃഷ്ണ,
ഛായാഗ്രാഹകൻ: സമീർ റെഡ്ഡി, എഡിറ്റർ: തമ്മിരാജു, കലാസംവിധാനം: എ എസ് പ്രകാശ്, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ – ശബരി

BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026