BREAKING NEWS

നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകേണ്ട!! തലാഖിന്റെ കുടുംബം, തീരുമാനമെടുക്കാനുള്ള അവകാശം മാതാപിതാക്കൾക്കും മക്കൾക്കും, അവർ ജീവിച്ചിരിക്കുന്നില്ലെങ്കിൽ മാത്രം സഹോദരന് തീരുമാനിക്കാം- സുഭാഷ് ചന്ദ്രൻ, വെല്ലുവിളിച്ച് സാമുവേൽ ജെറോം

· · 1 min read
Share: Copied!

കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ഇക്കാര്യത്തിൽ യെമൻ പൗരനായ തലാലിന്റെ കുടുംബം തീരുമാനത്തിലെത്തിയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷപ്രിയ്ക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിലാണു തലാഖിന്റെ കുടുംബം ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. എന്നാൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ വാസ്തവ വിരുദ്ധമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വധശിക്ഷ വേണ്ടെന്നു മാത്രമാണു തത്വത്തിൽ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തിൽനിന്നും പിന്മാറാൻ തലാലിന്റെ കുടുംബത്തിൽ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സഹോദരനു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത വന്നതെ തലാഖിന്റെ സഹോദരൻ രം​ഗത്തെത്തിയിരുന്നു. ആരുമായി ചർച്ച നടത്തിയെന്നു കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാർത്ത തെറ്റെന്നു നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമുവൽ ജെറോമും പറഞ്ഞിരുന്നു. പ്രചാരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.

അതുപോലെ ഞങ്ങൾ ഞങ്ങളുടെ വഴിക്കാണു ചർച്ചകൾ‌ നടത്തുന്നതെന്നും അഡ്വക്കേറ്റ് പ്രതികരിച്ചു. കേന്ദ്ര സർക്കാർ ഈ ചർച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ‍ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഇന്നലെ നിർണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങൾ ഞങ്ങൾ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ‌ മുസ്‌ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥർ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ പുറത്തുപറയേണ്ടത് ഞങ്ങൾ അറിയിക്കുന്നുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

അതേസമയം യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ഓഫിസ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമിൽനിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമേ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണു തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കർ മുസ്‍ലിയാരുടെ ഓഫിസ് അറിയിച്ചു.

ദമ്പതികളിൽ നിന്ന് അടിച്ചുമാറ്റിയത് 35 ലക്ഷം, വാടക ​ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞിന്റെ DNA മറ്റാരുടേയോ… അബദ്ധം പറ്റിയതെന്ന് ഡോക്ടർ!! നിയമവിരുദ്ധമായി വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന റാക്കറ്റ് വലയിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026