BREAKING NEWS

“ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു… മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പൈലറ്റ്

· · 1 min read
Share: Copied!

ദുബായ്: ടെൽ അവീവിലെ ഒരു കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കി ദുരന്തമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിക്കുന്ന സഹപൈലറ്റിന്റെ ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ. ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ വെച്ചാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി പിന്നിൽനിന്ന് കോടാലികൊണ്ട് തലയ്ക്ക് ആവർത്തിച്ച് അടിച്ചതെന്ന് മച്ചാർ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറക്കാൻ മച്ചാറിന് കഴിഞ്ഞു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി യാത്രക്കാർക്ക് സഹപൈലറ്റിനെ കീഴടക്കാൻ സാധിച്ചു. വിമാനം നിയന്ത്രണം ഏറ്റെടുത്ത് അപകടത്തിലേക്ക് നയിക്കാനുള്ള ശ്രമം ഇതോടെ തടയാനായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവർ മച്ചാറിനെ ധീരനെന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചിരുന്നു.

അതേസമയം സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആക്രമണത്തിനിടെ താൻ അനുഭവിച്ച കാര്യങ്ങൾ മച്ചാർ വിശദീകരിച്ചത്. കോടാലികൊണ്ട് ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണസമയത്ത് സഹപൈലറ്റ് പിന്നിലൂടെ എത്തിയാണ് തന്നെ അടിച്ചതെന്ന് മച്ചാർ വ്യക്തമാക്കി. സഹപൈലറ്റ് കോക്പിറ്റിനുള്ളിൽ പ്രാർഥിക്കുകയാണെന്ന് പറഞ്ഞിരുന്നതിനാൽ താൻ പിന്നിലേക്ക് നോക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“അയാൾക്ക് പ്രാർഥിക്കണമെന്ന് പറഞ്ഞു. അതിനായി എഴുന്നേറ്റ് പ്രാർഥിക്കാൻ തുടങ്ങി. ഞാൻ പറത്തുന്ന ബോയിങ് 737 വിമാനത്തിന്റെ കോക്പിറ്റ് അത്ര വിശാലമല്ല. ഒരാൾ പ്രാർഥിക്കുമ്പോൾ അയാളോടുള്ള ബഹുമാനം കാരണം ഞാൻ അയാളെ നോക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്,” ആശുപത്രിക്കിടക്കയിൽനിന്ന് നൽകിയ അഭിമുഖത്തിൽ മച്ചാർ പറഞ്ഞു.

പ്രാർഥനയ്ക്കായി എഴുന്നേറ്റ സഹപൈലറ്റ് തന്നെ ആക്രമിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പ്യൂട്ടറിൽ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നിൽനിന്ന് ശക്തമായ അടിയേറ്റത്. “ഞാൻ കമ്പ്യൂട്ടറിൽ സമയവും മറ്റ് കാര്യങ്ങളും പരിശോധിക്കുകയായിരുന്നു. പെട്ടെന്ന് തലയുടെ പിൻഭാഗത്ത് വളരെ ശക്തമായ ഒരടി കിട്ടി. എന്തോ വലിയതും കഠിനവുമായ വസ്തുകൊണ്ടുള്ള അടിയാണെന്ന് തോന്നി. പക്ഷേ, എന്താണ് തന്നെ അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസ്സിലായില്ല,” മച്ചാർ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് തനിക്ക് ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്തിലെ യാത്രക്കാരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ ഡ്യൂട്ടിയിലല്ലാതിരുന്ന മറ്റ് പൈലറ്റുമാർ വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കിയതായാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായിരുന്ന മച്ചാറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമിയെ അറസ്റ്റ് ചെയ്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തിൽ ഫ്ലൈദുബായിയിലെ മറ്റ് രണ്ട് പൈലറ്റുമാരെയും കഴിഞ്ഞയാഴ്ച ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഇവർ മുമ്പ് ഇസ്രയേലിലേക്ക് വിമാനങ്ങൾ പറത്തിയിട്ടുള്ളവരാണെന്നും ഹമ്മാം അൽ ഹമ്മാമിക്കൊപ്പം ജോലി ചെയ്തിരുന്നവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട നിലപാടുകൾ കാരണം ഹമ്മാം അൽ ഹമ്മാമിക്ക് ഒമാനിൽ വിമാനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിക്ക് എങ്ങനെയാണ് വിമാനം പറത്താൻ അനുമതി ലഭിച്ചതെന്നും ഇസ്രയേലി യാത്രക്കാരുമായി ബന്ധപ്പെട്ട വിമാനത്തിന്റെ നിയന്ത്രണം എങ്ങനെ ഏൽപ്പിച്ചുവെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.

BREAKING NEWS
'ഗുഡ് ടച്ച്, ബാഡ് ടച്ച്' ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും... നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീ...
18 Oct 2026
BREAKING NEWS
"ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം... എന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാമായിരുന്നു, ജയിലിൽ പോകേണ്ടിവരുമെന്നത് അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു... എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാമായിരുന്നു, എന്തുതന്നെയായാലും ഞാൻ ശ്രമിച്ചേ മതിയാകൂ, എന്റെ രാജ്യത്തിനുവേണ്ടി, എന്...
18 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; മരിച്ചവരിൽ 13 സ്ത്രീകളും കുട്ടിയും!! പലരും ബോധരഹിതരായതായി വീണതായി ദൃക്സാക്ഷികൾ, ഇതുവരെ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്... മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാ...
18 Oct 2026
BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026