BREAKING NEWS

എന്റെ പണം വേണം, പക്ഷേ കാറിൽ കയറ്റില്ല, പാര്‍ട്ടി സമ്മേളനത്തിന് ബിനോയ് വിശ്വം വാങ്ങിയത് ലക്ഷങ്ങള്‍, ചതിയന്‍ ചന്തു പരാമര്‍ശം പിന്‍വലിക്കില്ലെന്ന് വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ:   തന്റെ  കാശുവാങ്ങും, കാറിൽ കയറ്റില്ലെന്നുമാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വത്തിന്റെ നിലപാടിന് സ്വവസതിയിൽ നടന്ന പത്രസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്കു കൈകൊടുക്കും, കാറിൽ കയറ്റില്ലായിരുന്നു എന്നാണ് ബിനോയ് പറഞ്ഞത്. ‘എന്റെ പണം വേണം. കാറിൽ കയറ്റില്ലെന്നാണ് അവരുടെ നിലപാട്.

ടി.വി. തോമസും പി.കെ.വി.യും പി.എസ്. ശ്രീനിവാസനും എത്ര തവണ എന്റെ 2158 നമ്പർ കാറുപയോഗിച്ചിട്ടുണ്ടെന്ന് അറിയാമോ? ആലപ്പുഴയിൽ നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ബിനോയ് ഇവിടെ വന്ന് പണം വാങ്ങിയതാണ്.’ കൂടുതൽ പറയുന്നില്ലെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ അദ്ദേഹം പിന്നീട് അതു വിശദീകരിച്ചു:

‘കവർ കൊടുത്തപ്പോൾ ഒരു ലക്ഷമുണ്ടോയെന്നു ചോദിച്ചു. മൂന്നു ലക്ഷമാണ് ഞാൻ കൊടുത്തത്’. പി.എം. ശ്രീ വിഷയത്തിൽ മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന പ്രതീതി സി.പി.ഐ. ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു തിരിച്ചടിയുണ്ടാകാൻ അതു പ്രധാന കാരണമായി. നല്ല ഉദ്ദേശ്യത്തിൽ സർക്കാർ ചെയ്ത കാര്യം ശരിയായാലും തെറ്റായാലും മുന്നണിക്കുള്ളിലാണ് സി.പി.ഐ. പറയേണ്ടിയിരുന്നത്.  ‘ചതിയൻചന്തു’ പരാമർശം ഉൾപ്പെടെ ഒന്നും പിൻവലിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026