BREAKING NEWS

സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ലിം ലീഗ്!! ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ലീ​ഗിന്റെ മതേതരത്വം- വെള്ളാപ്പള്ളി നടേശൻ

· · 1 min read
Share: Copied!

കോഴിക്കോട്: സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങളെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനമാണ് എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദം’ പുതിയ ലക്കം എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി നടത്തിയത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

അതുപോലെ ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. കൂടാതെ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെയും രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ലേഖനത്തിൽ ഉയർത്തുന്നത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിയെപോലുള്ള ‘ആദർശധീരന്മാരായ’ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ? പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക.

പക്ഷെ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് കെ.എം. ഷാജിയുടെ ന്യായീകരണം. അന്തസുണ്ടെങ്കിൽ അദ്ദേഹം കുമ്പിടി കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ച് മുസ്‌ലിങ്ങൾക്കുവേണ്ടി സംസാരിക്കണം. അതാണ് മിനിമം മര്യാദയെന്നും വെള്ളാപ്പള്ളി. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്‌ലിം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിലൂടെ പറയുന്നു.

BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026
BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026