BREAKING NEWS

തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെട്ടോട്ടെ, എം.വി. ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കടലും കടലാടിയും പോലെ വ്യത്യാസം, പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍

· · 1 min read
Share: Copied!

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്ന് എസ്എൻഡിപി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പുകഴ്ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമാവില്ല. കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പിണറായി വിജയനെ തിരുത്താൻ ആരും തയ്യാറായില്ലെന്നും പിണറായിക്ക് തുല്യമായി പാർട്ടിയിൽ മറ്റാരേയും ചൂണ്ടിക്കാട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘മുസ്ലിം ലീഗ് വർഗീയ പാർട്ടി തന്നെയാണ്. ഇത് ഞാൻ പറഞ്ഞാൽ വർഗീയതയാവുമോ? ഈ രാജ്യത്ത് ഒന്നും മിണ്ടാൻ പറ്റില്ല. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം. അതല്ലേ ലീഗും ചെയ്തത്? പി. ജയരാജന്‌ എസ്എൻഡിപിയെ പറ്റി അറിയാൻ വയ്യാത്തതുകൊണ്ടാണ്. എസ്എൻഡിപി യോഗം എന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടന അല്ല- വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026