BREAKING NEWS

ഫ്ലാഗ് ഓഫ് ചെയ്ത് വാഹനം മുന്നോട്ടു എടുത്തതെ നിയന്ത്രണം നഷ്‌ടപ്പെട്ടു, ഹരിതകർമ്മ സേനയുടെ 25 ലക്ഷത്തിന്റെ വണ്ടി നേരെ പുഴയിലേക്ക്!! സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും ഡ്രൈവറു അത്ഭുതകരമായി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

തൃശൂർ: ഫ്ലാഗ് ഓഫ് ചെയ്‌തതിന് തൊട്ടുപിന്നാലെ നിയന്ത്രണം വിട്ട വാഹനം നേരെ പുഴയിലേക്ക് പതിച്ചു. വടക്കാഞ്ചേരി നഗരസഭ ഹരിതകർമ്മ സേനയുടെ നവകാന്തി കൈമാറ്റക്കടയുടെ ഉദ്‌ഘാടന ചടങ്ങിനിടെ ഫ്ലാഗ് ഓഫ് ചെയ്‌ത വാഹനമാണ് പുഴയിലേക്കു പതിച്ചത്. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്‌ചയാണ് വടക്കാഞ്ചേരി നഗരസഭയിൽ ഫ്ലാഗ് ഓഫ് ചെയ്‌ത വാഹനം അപകടത്തിൽപ്പെട്ടത്. 25 ലക്ഷം രൂപയുടെ നിർമാണയൂണിറ്റിനായി ഓടേണ്ടിയിരുന്ന ഇലക്ട്രിക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നഗരസഭയിൽ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പിന്തുണയോടെ ഹരിതകർമസേന ആരംഭിക്കുന്ന പുതിയ സംരംഭമാണ് നവകാന്തി തുണിസഞ്ചിനിർമാണ യൂണിറ്റ്. ഇതിൽ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയതായിരുന്നു വാഹനം. തിങ്കളാഴ്‌ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ പിഎൻ സുരേന്ദ്രൻ വണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തത്. ശേഷം വാഹനം മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു.

ആ സമയം വാഹനത്തിൽ കുടുങ്ങിപ്പോയ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും മുങ്ങിപ്പോയിരുന്നു. തുടർന്ന് അരവിന്ദാക്ഷൻ വാഹനം തുറന്ന് ആദ്യം പുറത്തുവരികയായിരുന്നു. പിന്നാലെ ബിന്ദുവും പുറത്തെത്തി. ഇതിനിടെ കരയിൽ ഉണ്ടായിരുന്ന നഗരസഭാ ജീവനക്കാർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് പിന്നീട് കരയ്ക്ക് എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കായി അരവിന്ദാക്ഷനെയും ബിന്ദുവിനെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.

സമീപമുള്ള ചിറ അടച്ചിരുന്നതിനാൽ വടക്കാഞ്ചേരി പുഴയിൽ ജല നിരപ്പ് ഉയർന്നിരുന്നു. ചില്ലുകൾ താഴ്‌ന്നിരുന്നതിനാലാണ് ഇരുവർക്കും വാതിൽ തുറന്ന് പുറത്തു കടക്കാനായത്.

ലഗേജിൽ 6.4 കോടി രൂപ വിലവരുന്ന കഞ്ചാവ്; വയനാട് സ്വദേശി നെടുമ്പാശേരിയിൽ അറസ്റ്റിൽ; ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്ന്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026