BREAKING NEWS

അക്കൗണ്ടിലുള്ളത് രണ്ടുലക്ഷത്തിൽ താഴെ രൂപ മാത്രം, കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി ലഭിച്ച പണം എന്ത് ചെയ്തു? വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി ഇഡി, നടപടി അതേ ബാങ്കിൽതന്നെ വീണയ്ക്ക് ലോക്കർ കൂടിയുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ എച്ച്‍ഡിഎഫ്സി ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നേരത്തെ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും അതിൽ രണ്ടു ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്.

പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിവരങ്ങളും കണ്ടെത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. അന്വേഷണത്തെ എതിർത്തുകൊണ്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കെ, കേസിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് അതീവ ഗൗരവകരമായ തുടർനടപടികളിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് അറിയുന്നത്.

മാത്രമല്ല കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി വീണയ്ക്ക് ലഭിച്ച പണം അവർ എന്ത് ചെയ്തു എന്ന അന്വേഷണം ഇഡി നടത്തുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് വീണയുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയത്. ആ പരിശോധനയിൽ ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു. ഏതാണ്ട് രണ്ടു ലക്ഷത്തിൽ താഴെ പണം മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആ ബാങ്കിൽ തന്നെ വീണയ്ക്ക് ഒരു ലോക്കർ കൂടിയുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ലോക്കർ തുറന്ന് പരിശോധിക്കാനുള്ള ഒരു തീരുമാനവുമായി ഇഡി മുന്നോട്ടു പോകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡിയെ അന്വേഷത്തിൽ നിന്ന് തടയണം എന്നാവശ്യപ്പെട്ട് കെഎംആർ നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

‘പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ തെറ്റുപറ്റി; പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല; കൂടുതൽ ഊർജസ്വലതയുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ?‘- സച്ചിദാനന്ദൻ; ‘സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായി ഇ.ഡി അന്വേഷണത്തോടുള്ള സി.പി.എം പ്രതികരണം ‘

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026