LATEST UPDATES

വേടൻ്റെ പാട്ട് പാഠ്യ വിഷയമാക്കി…!! ഒപ്പം മൈക്കിൾ ജാക്സനും…, ഇരുവരുടെയും റാപ്പ് സംഗീതങ്ങളെ കുറിച്ച് പഠിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല

· · 1 min read
Share: Copied!

കോഴിക്കോട്: വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്.

മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. ജൂത വിരുദ്ധ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ടുള്ളതാണ്‌ ഈ പാട്ട്. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

 

Read Also- പോലീസ് സ്റ്റേഷനിൽ ഹാജരായില്ല, വീടുകളിലുമില്ല, എല്ലാം കഴിഞ്ഞ് തെളിവുമായി മൊഴിയെടുക്കാൻ പോലീസെത്തിയപ്പോഴേക്കും ജീവനക്കാർ മുങ്ങി? ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് മുക്കിയത് 66 ലക്ഷം, പണം ബന്ധുക്കൾക്ക് നൽകിയെന്ന് കണ്ടെത്തൽ

#CalicutUniversity #VedanRap #MichaelJackson #KeralaRapScene #MalayalamRap #RapInAcademics #SocialRap #KeralaEducation #HipHopInSyllabus #MusicAsResistance #AcademicRap #UniversityUpdate #StudyRap #VedanSyllabus #MJInEducation
Calicut University, Vedan rap, Michael Jackson rap, Kerala rap music, Malayalam hip hop, Rap in academics, Kerala syllabus update, Indian hip hop culture, Social message rap, University curriculum, Music and protest, Educational reform Kerala, Vedan Malayalam rapper, MJ influence on rap, Kerala youth culture

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026