BREAKING NEWS

‘ഞാൻ കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടോ? അതെന്താ കറുത്ത കാറിന് കുഴപ്പം? മുഖ്യമന്ത്രി ഒരു പുതിയ കാർ മേടിച്ചാൽ അതൊരു തെറ്റായ സന്ദേശമാണെന്നാണ് പറഞ്ഞത്; അത് വലിയ ലാളിത്യമുള്ള ആളായതുകൊണ്ടൊന്നും അല്ല’- വി.ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പറയാത്ത കാര്യങ്ങൾ വാർത്തകളാക്കുന്ന മാധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോ​ഗിച്ച കാറായിരിക്കുമോ പുതിയ മുഖ്യമന്ത്രിയുടേതെന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. അതിനു മറുപടിയായി താൻ പുതിയ കാർ മേടിക്കില്ലയെന്ന് പറഞ്ഞു. എന്നാൽ, പിന്നീട് പലയിടങ്ങളിലും താൻ പറയാത്ത രീതിയിലുള്ള കാര്യങ്ങളാണ് വാർത്തയായി പ്രചരിച്ചത്. വി.ഡി സതീശന് കറുത്ത കാറ് വേണ്ടയെന്ന് പറഞ്ഞെന്നാണ് പലരും റിപ്പോർട്ട് ചെയ്തത്.അങ്ങനെയല്ലല്ലോ താൻ പറഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

‘അതിനിടയ്ക്ക് കറുത്ത നിറമുള്ള എന്റെ പ്രൈവറ്റ് വാഹനത്തിൽ പോയതിനെക്കുറിച്ച് മറ്റൊരു പ്രചരണം ഉണ്ടായി. വി.ഡി സതീശൻ കറുത്ത യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ട് അതേ കാറിൽ യാത്രചെയ്തല്ലോയെന്നായി പിന്നെ.ഞാൻ കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടോ? അതെന്താ കറുത്ത കാറിന് കുഴപ്പം? മുഖ്യമന്ത്രി ഒരു പുതിയ കാർ മേടിച്ചാൽ അതൊരു തെറ്റായ സന്ദേശമാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഒരു പുതിയ കാറുമേടിച്ചെന്ന് വച്ച് ഖജനാവിൽ വലിയ കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഒരുപക്ഷേ അതിന്റെ പേരിൽ ഒന്നു രണ്ടു ദിവസം ചില വിമർശനങ്ങൾ ഉണ്ടായേക്കാം. പിന്നീട് അത്തരം വിമർശനങ്ങൾ താഴ്ന്നു പോവുകയും ചെയ്യും. എന്നാൽ ,അതിന്റെ ആവശ്യമില്ല.

നിലവിലെ സാമ്പത്തീക സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് യാത്രചെയ്യാൻ പുതിയ കാർ മേടിക്കുന്നത് ഭരണസംവിധാനത്തെക്കുറിച്ച് തെറ്റായ സന്ദേശമായി മാറും. ഏത് വണ്ടിയായാലും, അതെത്ര കിലോമീറ്ററോടിയതായാലും ഞാനത് ഉപയോ​ഗിക്കും. എനിക്കതു മതി. അത് വലിയ ലാളിത്യമുള്ള ആളായതുകൊണ്ടൊന്നും അല്ല. മുകളിലിരിക്കുന്ന ആളുകൾ പൊതുജനത്തിനു കൊടുക്കുന്ന ഒരു സന്ദേശം എന്നനിലയിലാണ്’; വി.ഡി സതീശൻ പറഞ്ഞു.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026