BREAKING NEWS

അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ദേഷ്യം വരും. അമര്‍ഷം ഉണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഉണ്ടാകും. അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും? അവിടെ നില്‍ക്കുന്നവരോട് പ്രതിഷേധിക്കാന്‍ കഴിയില്ലല്ലോ. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാന്‍ പറ്റുകയുള്ളൂ.

അവരുടെ സങ്കടം പങ്കുവെയ്ക്കാന്‍ കഴിയുകയുള്ളൂ. ആ അര്‍ത്ഥത്തിലാണ് എടുക്കുന്നത്. അവരെ ശത്രുക്കളായി കാണുകയല്ല. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ദേഷ്യം വരും. അമര്‍ഷം ഉണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. ഒരു തെറ്റും അതില്‍ കാണുന്നില്ല’- മുഖ്യമന്ത്രി പറഞ്ഞു.

നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണിനൊപ്പമാണ് വി ഡി സതീശന്‍ മാധ്യമങ്ങളെ കണ്ടത്. ‘അവര്‍ ഓരോ പ്രാവശ്യം വിമര്‍ശിക്കുമ്പോഴും അതേ ഉത്തരവാദിത്തതോടുകൂടി നമ്മള്‍ ചെയ്തിട്ടുണ്ട് എന്ന ആശ്വാസം ഞങ്ങള്‍ക്കുണ്ട്. നമ്മള്‍ക്ക് ചെയ്യാന്‍ കഴിയാവുന്നത്ര ചെയ്തു. എന്നാല്‍ ഇത് പോരാ. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഇടവിട്ട് ഇക്കാര്യം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. തിരച്ചിലിന് എസ്ഒപി ഉണ്ടാക്കും. ഇതില്‍ മത്സ്യത്തൊഴിലാളികളെയും പങ്കാളിയാക്കും. അവരുടെ അറിവുകളെ പ്രയോജനപ്പെടുത്തി സമഗ്രമായ എസ്ഒപിക്കാണ് രൂപം നല്‍കുക.’- വി ഡി സതീശന്‍ വ്യക്തമാക്കി.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026