BREAKING NEWS

സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണം, പിണറായി സർക്കാർ സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി, ആശുപത്രിയിൽ പോകണമെങ്കിലോ നൂലും സൂചിയും പഞ്ഞിയും വാങ്ങണം, സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎം എട്ടുനിലയിൽ പൊട്ടും- വി ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നുവെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

‘ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഐഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്‍ക്കുന്നതില്‍ ഒരു സംസ്ഥാനമാണ് കേരളം. വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി.

നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ നികുതി പിരിവ് സംവിധാനം താറുമാറായി. 2026ല്‍ കനത്ത തോല്‍വിയുണ്ടാകും എന്ന വിഭ്രാന്തിയിലാണ് സിപിഐഎം. 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026