BREAKING NEWS

പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയുമാകുവാണോ? രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല? എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, ജാമ്യം കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കും- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന് ​ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിൽ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ ഇത് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

അതുപോലെ സോണിയ ഗാന്ധിക്ക് ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രത്തെ സംബന്ധിച്ചും സതീശൻ വിശദീകരണം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഷെയ്ഡി ക്യാരക്റ്റർ ആണെന്ന് അന്ന് അറിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്റലിജൻസ് സൗകര്യം ഉള്ള മുഖ്യമന്ത്രി ഫോട്ടോ എടുത്തില്ലേ?. ഷെയ്ഡി കാരക്റ്റർ ആണെന്ന് അറിഞ്ഞിരുന്നേൽ മുഖ്യമന്ത്രി ഫോട്ടോ എടുക്കില്ലല്ലോ- സതീശൻ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായതായി രാഹുൽ പരാമർശിച്ചതായുള്ള വാർത്ത വാസ്തവ വിരുദ്ധമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം പയ്യന്നൂരിൽ സിപിഎം നേതാവ്, എംഎൽഎയ്ക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടും പ്രതിയെ രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ട് പോലീസിനെ അറിയിക്കാത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല?. പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയും ആകുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നൊരുക്കം ചർച്ച ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കില്ലെന്ന് തരൂർ മുൻകൂട്ടി അറിയിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിക്കുന്ന പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി തരൂർ അകന്നുനിൽക്കുകയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. അതിനിടെയാണ് തരൂരിന്റെം അസാന്നിധ്യം. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തിൽ നിന്നും പിന്നോട്ട് പോയി എന്നാണ് തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

50 വരെ തെറ്റാതെ എഴുതിയില്ല, നാലുവയസുകാരിയെ ക്രൂരമായി അടിച്ചുകൊന്ന് പിതാവ്, പടിക്കെട്ടില്‍ നിന്ന് വീണുമരിച്ചെന്ന് കെട്ടുകഥയും, കള്ളി വെളിച്ചത്താക്കിയത് സഹോദരന്റെ മൊഴി, 31 കാരന്‍ അറസ്റ്റില്‍

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026