BREAKING NEWS

‘അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും, ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ’? സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോ? ചോദ്യത്തിൽ നയം വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ്!! പിഎം ശ്രീയിൽ സിപിഎമ്മിന്റെ തീരുമാനത്തിനു മാറ്റം വന്നത് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം- വി.ഡി.സതീശൻ

· · 1 min read
Share: Copied!

കൊച്ചി: സിപിഐയേക്കാൾ സിപിഎമ്മിന് വലുതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിഎം ശ്രീയിൽ ഒപ്പുവച്ച രീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നാണക്കേട് സഹിച്ച് എൽഡിഎഫിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐയാണെന്നും വിഡി സതീശൻ. അതേസമയം സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അവർക്ക് അവരുടെ ക്രെഡിബിലിറ്റി ഉണ്ടല്ലോ. അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും. ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ?’’

അതുപോലെ സർക്കാർ ഇരട്ടത്താപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. പുറത്ത് ഒന്നു പറയുകയും അകത്ത് മറ്റൊന്നു ചെയ്യുകയുമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഏതു തരത്തിലുള്ള രാഷ്ട്രീയ സമ്മർദമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കു മേലുണ്ടായതെന്നു വ്യക്തമാക്കണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിൽ ഉറച്ച തീരുമാനമായിരുന്നു സിപിഎമ്മിന്. എന്നാൽ ഒറ്റയടിക്ക് അതിൽനിന്നു പിന്നാക്കം പോകാനുള്ള കാരണം എന്താണെന്നും സതീശൻ ചോദിച്ചു.

അതേസമയം കേന്ദ്ര സർക്കാരിൽനിന്നു പണം വാങ്ങുന്നതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് ആർഎസ്എസിന്റെ അജൻ‌ഡ അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നത്. വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്ര നയങ്ങൾ സംസ്ഥാനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് കോൺഗ്രസ് നിലപാട്. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെയൊക്കെ എതിർത്ത് വീരവാദം മുഴക്കിയവരാണ് ഇപ്പോൾ ഒരെതിർപ്പും ഇല്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചിരിക്കുന്നത് എന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞതിനു വിരുദ്ധമായ തീരുമാനമല്ലേ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026