BREAKING NEWS

ഇല്ലാക്കഥ മെനയണ്ട…നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. പ്രതി മദ്യപിച്ചതും വാഹനത്തിന്റെ വേഗവും പോലീസ് നേരത്തെ കണ്ടെത്തി. ആ കേസിൽ ഭംഗിയായി പോലീസ് പ്രവർത്തിച്ചെന്നും ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ചേരാനല്ലൂരിൽ പോലീസിന് തെറ്റുപറ്റിയെന്നും അതിനാലാണ് ആ പോലീസുകാർ ബാഗെടുത്ത് വീട്ടിലേക്ക് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ- നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒരു തെറ്റും പോലീസ് ചെയ്തിട്ടില്ല. അടിവരയിട്ട് പറയുന്നു, ഒരു തെറ്റും പോലീസ് ചെയ്തിട്ടില്ല. എന്തെല്ലാം വാർത്തകളാണ് വന്നത്. നാല് ബാറുകളിൽ ഇരുന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ കൈയിൽ ഉണ്ട്. ശരീരത്തിൽ മദ്യത്തിന്റെ അംശം എത്ര ഉണ്ടെന്ന് പരിശോധിച്ചതിന്റെ വിവരവും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ എത്ര വേഗത്തിലാണ് ഇവർ സഞ്ചരിച്ചത് എന്ന വിവരവും അന്വേഷണ സംഘത്തിന്റെ കൈയിൽ ഉണ്ട്. പോയ വഴിയിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസിന്റെ കൈയിൽ ഉണ്ട്. ഇത്രയും ഭംഗിയായി പോലീസ് കാര്യങ്ങൾ ചെയ്തു. ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കുന്നു.

പോലീസ് ആളെ മനസിലാക്കി, അഡ്രസ് ശേഖരിച്ച്, വയസ് നോക്കി എല്ലാം നോക്കിയിട്ട് എഫ്ഐആർ ഇട്ടിട്ടുണ്ട്. കൃത്യമായി പോലീസ് ചെയ്തിട്ടുണ്ട്. ആളെ ആശുപത്രിയിൽ കൊണ്ടുപോയി ആളുടെ രക്തം പരിശോധിച്ച് മദ്യത്തിന്റെ അംശം എത്രയാണ് എന്നതിന്റെ തെളിവുണ്ട്. ഇല്ലാക്കഥ മെനയണ്ട. ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി. അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026