BREAKING NEWS

എസ്എഫ്‌ഐ കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികൾ, സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നൽകി ക്രിമിനലുകള്‍ ആക്കുന്നു, എസ്എഫ്‌ഐ ഉടൻ പിരിച്ചുവിടണമെന്ന് വിഡി സതീശന്‍

· · 1 min read
Share: Copied!

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്‌ഐ മാറിയിരിക്കുന്നു. സപിഎം ഇടപെട്ട് അതിനെ ഉടൻ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ തിരുവനന്തപുരത്തും ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണം അതിന്റെ തെളിവാണ്. കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐ എന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകള്‍ ആക്കുകയാണെന്നും സതീശന്‍ കാസര്‍കോട് പറഞ്ഞു.

ഇന്നലെ രാത്രി കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങിവന്ന കെഎസ്‌യുക്കാരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടികളെ പോലും പുറകില്‍ നിന്നെത്തി മര്‍ദിച്ചു. കൊച്ചിയില്‍ ഇന്ന് വെളുപ്പാന്‍ കാലത്ത് എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ കയറി അതിക്രമം നടത്തി. അവര്‍ ഉണ്ടാക്കിവച്ച ഭക്ഷണം മുഴുവന്‍ കഴിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. പ്രശ്‌നമുണ്ടാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംഘടിതമായി വന്ന് അവര്‍ അക്രമണം നടത്തുകയായിരുന്നു. പത്തുപേര്‍ ആശുപത്രിയിലാണ്. സിപിഎം അഭിഭാഷകയൂണിയനില്‍പ്പെട്ടവര്‍ക്കും എസ്എഫ്ഐക്കാരുടെ അടി കിട്ടിയെന്ന് സതീശന്‍ പറഞ്ഞു.കേരളത്തിലെ എത് ക്യാംപസില്‍ മയക്കുമരുന്ന് പിടിച്ചാലും റാഗിങ് നടത്തിയാലും അതിന് പിന്നില്‍ എസ്എഫ്‌ഐ ആണ്. ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐക്കാര്‍. സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകളാക്കുകയാണ്. സിപിഎം അതില്‍ നിന്ന് പിന്‍മാറണം. അവരോട് നശിച്ചുപോകരുതെന്ന് പറയണമെന്നും സതീശന്‍ പറഞ്ഞു.

ലഹരി മരുന്നിനെതിരെ അതിശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നേരെ മന്ത്രിസഭാ യോഗത്തില്‍ പോയി ഒന്നാം തീയതി മദ്യം വിളമ്പുമെന്ന് പ്രഖ്യാനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എന്തൊരു കാപട്യമാണ് ഇത്. ലഹരിക്കെതിരെ ആഞ്ഞടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് വാര്‍ത്താ സമ്മേളത്തില്‍ പറയും. കള്ളിനൊപ്പം ജവാനെ കൂടി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026
BREAKING NEWS
ഇറാനിലേക്ക് ഒരു രീതിയിലും ആയുധങ്ങളെത്തരുത്... ചുറ്റിവരിയാനുള്ള നീക്കവുമായി അമേരിക്ക!! നാവിക ഉപരോധത്തിനു പിന്നാലെ കരമാർഗങ്ങളിലേക്കും ഉപരോധം വ്യാപിപ്പിക്കാൻ നീക്കം, 20 അംഗ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നു, നടപടി കരയിലൂടെ ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും എത്തുന്നത് ത‌ടയാൻ
09 Nov 2026
BREAKING NEWS
ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം, വീട്ടിലേക്കു വിളിച്ചുവരുത്തി 17 കാരനെ വിദ്യാർഥികളും 40കാരിയും ചേർന്നു മർദിച്ചു, ആക്രമിക്കാൻ പ്രേരിപ്പിച്ചത് യുവതി, മർദനത്തിൽ കൗമാരക്കാരന്റെ സ്വകാര്യഭാ​ഗങ്ങളിലടക്കം പരിക്ക്, ദൃശ്യങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു!! യുവതിയും ഇവരുടെ പ്രായപൂർത്തിയാകാത്ത ...
09 Nov 2026
BREAKING NEWS
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വൻ തിരിച്ചടി, ട്രംപിന്റെ ഭരണകാലത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണിയിൽ പോലും ഒറ്റ ദിവസം കൊണ്ട് മൂന്ന് ട്രില്യൺ ഡോളറിന്റെ നഷ്ടം.... എങ്കിലും ഭയപ്പെടേണ്ടതില്ല, നമ്മൾ മുമ്പത്തേക്കാൾ വലുതും ശക്തവുമായിത്തന്നെ തിരിച്ചുവരും- കുറ്റപ്പെടുത്തിയും ശുഭാപ്തി ...
09 Nov 2026