BREAKING NEWS

ഐഷ പോറ്റി കോൺ​ഗ്രസിലെത്തിയതിന് എന്താ സങ്കടം സിപിഎമ്മിന്, ഉടൻ എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയക്കാരൻ അടിച്ചിറക്കി, ‘ഷാനിമോൾ ഉസ്മാൻ സിപിഎമ്മിലേക്കെന്ന്’… പോസ്റ്റ് ഇട്ടയാളെ വെളിപ്പെടാതിരുന്നപ്പോൾ ദേണ്ടെ വരുന്നു കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ…. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ്…

· · 1 min read
Share: Copied!

തിരുവനന്തപുരം: ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമമെന്നും വിഡി സതീശൻ പരിഹസിച്ചു.

ഐഷ പോറ്റി കോൺ​ഗ്രസിലെത്തിയതു പ്രതിരോധിക്കാൻ എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്. ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്ന് പറഞ്ഞു. അപ്പോഴതാ ഉടൻ തന്നെ ഒരാൾ രംഗപ്രവേശം ചെയ്തു. കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ടെന്നും സതീശൻ പരിഹസിച്ചു.

എൽഡിഎഫിലും എൻഡിഎയിലുമുള്ള കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്ന കാര്യം താൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സോഷ്യൽ ഗ്രൂപ്പുകൾ, എൻഡിഎയിലും എൽഡിഎഫിലും ഉള്ള രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ യുഡിഎഫിലേക്ക് ഇനിയും വരുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അനുവദിക്കില്ല, അങ്ങനെയുള്ളവർക്ക് ആദ്യം താക്കീത്, ആവർത്തിച്ചാൽ പുറത്ത്…. നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ അതേ ആളുകൾ തന്നെ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം സ്ഥലം അനുവദിച്ചതിൽ സന്തോഷം, ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായി, അല്ലെങ്കിൽ കഴിഞ്ഞ 10 കൊല്ലം കൊടുക്കാത്ത സ്ഥലം ഇപ്പോൾ എവിടെനിന്ന് വന്നു, – വിഡി സതീശൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026